സ്‌കൈപ്പിലും ഇനി ആധാര്‍… തട്ടിപ്പ് ഒഴിവാക്കാന്‍ ആധാര്‍ ഉപയോഗിച്ച് പരസ്പരം വെരിഫൈ ചെയ്യാം

സ്‌കൈപ്പിലൂടെ വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്ന വ്യക്തികളുടെ ആധികാരികതയും വിശ്വാസ ഉറപ്പാക്കാന്‍ ആധാര്‍ അധിഷ്ഠിത സംവിധാം ഒരുക്കി മൈക്രോ സോഫ്റ്റ്. ഇന്ത്യയിലെ ഉപയോഗത്തിനായി തയാറാക്കിയ സ്‌കൈപ്പ് ലൈറ്റ് വേര്‍ഷനിലാണ് പുതിയ സംവിധാനം.

ആശയവിനിമയത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 12 അക്ക ആധാര്‍ ഐ.ഡി ഉപയോഗിച്ച് പരസ്പരം വിശ്വാസ്യത സൃഷ്ടിക്കാനുള്ള സംവിധാനമാണ് മൈക്രോ സോഫ്റ്റ് ഒരുക്കിയിരിക്കുന്നത്. ആധാര്‍ പരിശോധിച്ചുള്ള സ്‌കൈപ്പ് ചാറ്റ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് വെബ് സൈറ്റില്‍ നിന്ന് ഉള്‍പ്പെടുത്തപ്പെട്ട ഐഡികള്‍ നീക്കം ചെയ്യപ്പെടുമെന്ന് മൈട്രോസോഫ്റ്റിലെ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വേഗത കുറഞ്ഞ ഡാറ്റ കണക്ഷനുള്ള ഫോണുകളിലും ഉപയോഗിക്കാന്‍ സാധിക്കുന്നതിനാണ് സ്‌കൈപ്പ് ലൈറ്റ് വേര്‍ഷന്‍ തയാറാക്കിയിട്ടുള്ളത്.

കാളില്‍ ഏര്‍പ്പെടുന്ന രണ്ടുപേര്‍ക്കും ആധാര്‍ വെരിഫിക്കേഷന്‍ ആവശ്യപ്പെടാനാകും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!