ഇനി പെയിന്റുമില്ല, ഔട്ട്‌ലുക്കുമില്ല….എല്ലാം പിന്‍വലിക്കുന്നു

ഇനി പെയിന്റുമില്ല, ഔട്ട്‌ലുക്കുമില്ല….എല്ലാം പിന്‍വലിക്കുന്നു

വിന്‍ഡോസിലെ സവിശേഷതകളായ പെയിന്റ്, ഔട്ട്‌ലുക്ക് തുടങ്ങിയവ മൈക്രോസോഫ്റ്റ് പിന്‍വലിക്കുന്നു. വിന്‍ഡോസ് 10ന്റെ ഉടന്‍ വരാനിരിക്കുന്ന അപ്‌ഡേഷനില്‍ ഒഴിവാക്കുന്നവയുടെ ലിസ്റ്റില്‍ ഇവരെല്ലാം ഉണ്ട്. 1985 ല്‍ വിന്‍ഡോസ് 1.0 വേര്‍ഷന്‍ അവതരിപ്പിച്ചതു മുതല്‍ പെയിന്റ് ഉണ്ട്. കുട്ടികള്‍ തുടക്കത്തില്‍ ഉപയോഗിച്ചു തുടങ്ങുന്നതും ഈ ഗ്രാഫിക് എഡിറ്ററാണ്. പരമ്പരാഗത പെയിന്റ് ആപ്ലിക്കേഷനു പകരം പെയിന്റ് 3 ഡി പതിപ്പ് ഉപയോഗിക്കാനാണ് മൈക്രോസോഫ്റ്റ് നിര്‍ദേശിക്കുന്നത്. സാധാര എഡിറ്റിംഗിനു പുറമേ 3 ഡി ഇമേജ് എഡിറ്റിംഗ് സംവിധാനങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് പുതിയ പതിപ്പ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!