104 ഉപഗ്രഹങ്ങള്‍ ഒരു റോക്കറ്റില്‍ വിക്ഷേപിച്ച് ചരിത്രം കുറിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ.

104 ഉപഗ്രഹങ്ങള്‍ ഒരു റോക്കറ്റില്‍ വിക്ഷേപിച്ച് ചരിത്രം കുറിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ.

ബംഗളൂരു: ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ചരിത്രം കുറിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ. പി.എസ്.എല്‍.വി റോക്കറ്റില്‍ ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് 2 ഒരു ഉപഗ്രഹം, ഐ.എന്‍.എസ് ഒന്ന് എ, ഐ.എന്‍.എസ് ഒന്ന് ബി – മൂന്ന് വലിയ ഉപഗ്രഹങ്ങളും മറ്റ് രാജ്യങ്ങളുടെ 101 ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുക. ഇതില്‍ 88 എണ്ണം അമേരിക്കയുടെതാണ്. ജര്‍മനി, നെതര്‍ലാന്‍ഡ്്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വിക്ഷേപണത്തിനുണ്ട്. ഈമാസം 15നാണ് ചരിത്രദിനം.

തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററില്‍ വികസിപ്പിച്ചെടുത്ത പി.എസ്.എല്‍.വിയുടെ എക്സ്എല്‍ പതിപ്പാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ആദ്യം 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് 21 വിദേശ ഉപഗ്രഹങ്ങള്‍ കൂടി ചേര്‍ത്തു. തുടര്‍ന്ന് ദൗത്യം ഡിസംബര്‍ 26ല്‍ നിന്ന് ഈമാസം 15 ലേക്ക് മാറ്റുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!