ഇന്ത്യയുടെ ഇരട്ടവിക്ഷേപണം വിജയം; ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തില്‍

pslv c34ശ്രീഹരിക്കോട്ട: ഇന്ത്യയുടെ കാലാവസ്ഥ ഉപഗ്രഹം സ്‌കാറ്റ്‌സാറ്റ് 1 അടക്കം എട്ടു ഉപഗ്രഹങ്ങളുമമായി പി.എസ്.എല്‍.വി. സി 35 വിക്ഷേപിച്ചു. എട്ട് ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണ പഥങ്ങളില്‍ എത്തിക്കുന്നതില്‍ പി.എസ്.എല്‍.വി. വിജയിച്ചതോടെ ഐ.എസ്.ആര്‍.ഒ. കുറിക്കുന്നത് പുതിയ ചരിത്രം.

ഇന്ന് രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി. കുതിച്ചുയര്‍ന്നത്. വിക്ഷേപിച്ച് 17 മിനിറ്റ് കഴിഞ്ഞ് സ്‌കാറ്റ്‌സാറ്റിനെ 730 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചു. 11.30 ഓടെ ഏഴു ഉപഗ്രഹങ്ങളെ, 639 കിലോമീറ്റര്‍ അകലെയുള്ള രണ്ടാമത്തെ ഭ്രമണപഥത്തില്‍ എത്തിച്ച് ഇരട്ടവിക്ഷേപണവും പൂര്‍ത്തിയാക്കി. സ്‌കാറ്റ്‌സാറ്റ് 1 സമുദ്രഗവേഷണത്തിനും കാലാവസ്ഥാ പഠനത്തിനും ഉതകുന്ന ഉപഗ്രഹമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!