20 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി. സി 34 കുതിച്ചുയര്‍ന്നു; വീണ്ടും ചരിത്രം

pslv c34ശ്രീഹരിക്കോട്ട: വിദേശ രാജ്യങ്ങളുടെയും ഇന്ത്യന്‍ സര്‍വകലാശാലകളുടെയും അടക്കമുള്ള 20 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി. സി 34 കുതിച്ചുയര്‍ന്നു. ബഹിരാകാശ ഗവേഷണ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ. രാവിലെ 9.26ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സെന്ററില്‍ നിന്നുമാണ് വിക്ഷേപിച്ചത്.

ഭൗമനിരീക്ഷണത്തിന് സഹായിക്കുന്ന കാര്‍ട്ടോസാറ്റ് രണ്ട് ആണ് ഉപഗ്രഹശ്രേണിയില്‍ മുഖ്യം. അമേരിക്കയുടെ 13 ഉപഗ്രഹങ്ങളും പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കും. ഇതിന് പുറമേ ഇന്തോനീഷ്യയുടെ ലപാന്‍ എ3, കാനഡയുടെ എം3എംസാറ്റ്, ജിഎച്ചിജിസാറ്റ്-ഡി, ജര്‍മ്മനിയുടെ ബിറോസ്, അമേരിക്കയുടെ സ്‌കൈ സാറ്റ് തുടങ്ങിയവയോടൊപ്പം ഇന്ത്യയിലെ സര്‍വ്വകലാശാലകളില്‍ വികസിപ്പിച്ച് ഏതാനും ഉപഗ്രഹങ്ങളും ഇതിലുണ്ട്. 20 ഉപഗ്രഹങ്ങള്‍ക്കു കൂടി 1288 കിലോഗ്രാം ഭാരമുണ്ടെന്നാണ് വിവരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!