68 വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐ.എസ്.ആര്‍.ഒയ്ക്ക് കരാര്‍

isro

representative image

ബംഗളൂരു: 68 വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐ.എസ്.ആര്‍.ഒയ്ക്ക് കരാര്‍ ലഭിച്ചു. അമേരിക്കയുടേത് ഉള്‍പ്പെടെയുള്ള കരാറാണ് ലഭിച്ചിട്ടുള്ളതെന്ന് ഐ.എസ്.ആര്‍.ഒയുടെ വിദേശ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

യു.എസിലെ കാലാവസ്ഥ പ്രവചന സ്ഥാപനമായ പ്ലാനെറ്റ് ഐക്യുവിന്റെ 12 ഉപഗ്രഹങ്ങളും ഇതില്‍ ഉള്‍പ്പെടും. രാജ്യത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി അടുത്ത 10 വര്‍ഷത്തിനിടെ, 2500 ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാനും ഐ.എസ്.ആര്‍.ഒ പദ്ധതി തയാറാക്കിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!