ചരിത്ര നേട്ടം; ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ അവസാനത്തേത് വിക്ഷേപിച്ചു

pslvഹൈദ്രാബാദ്: ചരിത്ര നേട്ടം. ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ അവസാന ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1 ജി വിക്ഷേപിച്ചു.
.

ഉച്ചയ്ക്ക് 12.50 ന് ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന് സപേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാര്‍ട്ടില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. . പിസ്എല്‍വി സി 33 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 17 വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഒടുവിലാണ് ഇന്ത്യ ഇന്ന് ഉപഗ്രഹം വിക്ഷേപിച്ചത്.

ഏഴ് ഉപഗ്രഹങ്ങള്‍ ഉള്ള ആദ്യ പരമ്പരയിലെ ഉപഗ്രഹം 2013 ഐആര്‍എന്‍എസ്എ 1 എ ജൂലൈയില്‍ ഭ്രമണപഥത്തില്‍ എത്തിയിരുന്നു. അവസാനമായി ആറാമത്തെ ഉപഗ്രഹം കഴിഞ്ഞ മാസമാണ് ഐഎസ് ആര്‍ഒ ഭ്രമണപദത്തില്‍ എത്തിച്ചത്. ഇന്ത്യയും 1500 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള പ്രദേശവും ഇതിന് കീഴില്‍ വരും. വിക്ഷേപിച്ച് 20 മിനിറ്റിന് ശേഷം 1425 കിലോഗ്രം ഭാരമുള്ള ഉപഗ്രഹം ഭ്രമണ പദത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ.

കാര്‍ഗില്‍ യുദ്ധസമയത്ത് ഉണ്ടായ തിരിച്ചടിയും അമേരിക്കയുടെ സഹായം ലഭിക്കാതെ പോയതുമാണ് ഇത്തരമൊരു പദ്ധതിയെ കുറിച്ച് ആലോചിക്കാന്‍ ഇന്ത്യയെ പ്രേതിപ്പിച്ചത്. ആദ്യ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്.1എയുടെ വിക്ഷേപണം 2013 ജൂലൈ ഒന്നിനായിരുന്നു. തുടര്‍ന്ന് ഐ.ആര്‍.എന്‍.എസ്.എസ്. 1 ബി (2014 ഏപ്രില്‍ 4), ഐ.ആര്‍.എന്‍.എസ്.എസ്. 1 സി (2104 ഒക്‌ടോബര്‍ 16), ഐ.ആര്‍.എന്‍.എസ്.എസ്. 1 ഡി (2015 മാര്‍ച്ച് 28), ഐ.ആര്‍.എന്‍.എസ്.എസ്. 1 ഇ (2016 ജനുവരി 20), ഐ.ആര്‍.എന്‍.എസ്.എസ്. 1 എഫ് (2016 മാര്‍ച്ച് 10) എന്നിവ വിക്ഷേപിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!