ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു

ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു

ശ്രീഹരിക്കോട്ട: ഗതി നിര്‍ണയത്തിനുള്ള നാവിസ് ശൃംഖലയിലെ ഐ.ആര്‍.എന്‍.എസ്.എസ് 1 എച്ച് ഉപഗ്രത്തിന്റെ വിക്ഷേപണം പരാജയം. പി.എസ്.എല്‍.വി. സി 39 റോക്കറ്റില്‍ നിന്ന് ഉപഗ്രഹത്തെ വേര്‍പെടുത്താനായില്ല. 2013ല്‍ വിക്ഷേപിച്ച ഉപഗ്രഹത്തിലെ മൂന്ന് റുബിഡിയം അറ്റോമിക് ക്ലോക്കുകള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് വേഗത്തില്‍ മറ്റൊന്നു വിക്ഷേപിക്കാന്‍ ഐ.എസ്.ആര്‍.ഒ ശ്രമിച്ചത്. അതാണ് പരാജയപ്പെട്ടത്. നാവികിന്റെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം ജനുവരി മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!