ഐ ഫോണ്‍ 7 എത്തി, ഒക്‌ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍

i-phone-7സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിളിന്റെ പുതിയ ഐ ഫോണ്‍ 7 വിപണിയില്‍ അവതരിപ്പിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രഹാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് ഐ ഫോണ്‍ 7, ഐ ഫോണ്‍ 7 പ്ലസ് മോഡലുകളും ആപ്പിള്‍ വാച്ചിന്റെ രണ്ടാം ശ്രേണിയും പുറത്തിറക്കിയത്. ഐഫോണ്‍ 6 എസിന്റെ അതേ വിയില്‍ തന്നെയാണ് പുതിയ ഫോണും. ബേസ് മോഡലിന് ഇന്ത്യയില്‍ ഏകദേശം 62,500 രൂപയായിരിക്കും വില. യു.എസില്‍ ഐ ഫോണ്‍ 7ന് 649 ഡോളര്‍, ഐഫോണ്‍ 7 പ്ലസിന് 749 ഡോളര്‍, ആപ്പിള്‍ വാച്ച് 2ന് 369 ഡോളര്‍ എന്നിങ്ങനെയാണ് വില. 32 ജി.ബി, 128 ജി.ബി, 256 ജി.ബി മോഡലുകളില്‍ ലഭ്യമായിരിക്കും. ഈ മാസം16ന് യു.എസ്. വിപണിയിലെത്തുന്ന ഐ ഫോണ്‍ 7 ഒക്‌ടോബര്‍ ഏഴിന് ഇന്ത്യന്‍ വിപണിയിലെത്തും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!