ഭൂഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ പഠിക്കാന്‍ ഇന്ത്യയില്‍ വേവ് ഒബ്‌സര്‍വേറ്ററി സ്ഥാപിക്കും

LIGO gravitational wavesഡല്‍ഹി: ഭൂഗുരുത്വാകര്‍ഷണതരംഗങ്ങള്‍ സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ക്കയി ഇന്ത്യയില്‍ ‘ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി’ (എല്‍. ഐ. ജി. ഒ) സ്ഥാപിക്കുന്നു. ഈ കണ്ടുപിടിത്തത്തില്‍ കൂടുതല്‍ വിജയം നേടിയെടുക്കുന്നതിനുവേണ്ടി ‘ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി’ (എല്‍. ഐ. ജി. ഒ) ഭാരതത്തില്‍ സ്ഥാപിക്കുവാനുള്ള തീരുമാനം ഭാരതസര്‍ക്കാര്‍ എടുത്തുകഴിഞ്ഞുവെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

ഇപ്പോള്‍ തന്നെ ലോകത്തെ രണ്ടിടത്ത് സ്ഥാപിതമായിട്ടുണ്ട്. ഇന്ത്യ മൂന്നാമത്തേതാണ്. രണ്ടിടത്തുകൂടി സ്ഥാപിക്കാനും പരിപാടിയുണ്ട്. ഇന്ത്യയും ഉള്‍പ്പെടുന്നതോടുകൂടി ഈ പദ്ധതിക്ക് കൂടുതല്‍ ഗതിവേഗം കൈവരും. ഈ പദ്ധതി തീര്‍ച്ചയായും ഇന്ത്യയുടെ സാങ്കേതികമികവിന്റെ മഹത്തായ അഭിമാനമാണെന്നും അദ്ദേഹം മന്‍ കീ ബാത് പരിപാടിയില്‍ വ്യക്തമാക്കി. ദേശീയ ശാസ്ത്രദിനത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!