അഗ്നി-5 വിജയകരമായി പരീക്ഷിച്ചു

ഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ കലാം ദ്വീപില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചിച്ചത്. ആണവ വാഹക ശേഷിയുള്ള അഗ്നി 5 ന്റെ നലാമത്തെ വിക്ഷേപണമായിരുന്നു ഇത്. 2012 എപ്രിലിലാണ് ഇന്ത്യ ആദ്യമായി അഗ്നി 5 പരീക്ഷിച്ചത്. 2013, 2015 വര്‍ഷങ്ങളിലും പരീക്ഷണം ആവര്‍ത്തിച്ചു. ഗതിനിര്‍ണയത്തിനും ആയുധ ശേഖരണത്തിനും എഞ്ചിനിലും ഉപയോഗിച്ചിട്ടുള്ള ന്യുതാന സാങ്കേതിക വിദ്യകളാണ് അഗ്നി ശ്രേണിയിലെ മറ്റുള്ളവയില്‍ നിന്ന് 5നെ വ്യത്യസ്തമാക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!