ആകാശിന് പുറമേ ട്രയംഫ് കൂടി; ആണവ ഭീഷണി അതിജീവിക്കാന്‍ റഷ്യന്‍ സംവിധാനം ഉടനെത്തും

trumpപാക്- ചൈ ആണവ ഭീഷണിയെ അതിജീവിക്കാന്‍ റഷ്യയുടെ എസ് 400 കവചം ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിലേക്ക് വരുന്നു. ബാലിസ്റ്റിക് മിസൈലുകള്‍, യുദ്ധ വിമാനങ്ങള്‍, ആളില്ലാ യുദ്ധവിമാനങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതാണ് എസ് 400 കവചം. ഒരേസമയം 36 ലക്ഷ്യങ്ങളെവരെ ലക്ഷ്യം വയ്ക്കാം.

അമേരിക്കയുടെ ഏറ്റവും പ്രഹരശേഷിയുള്ള, റഡാറുകളെ വെട്ടിക്കാന്‍ കഴിവുള്ള എഫ്43 ജെറ്റ് യുദ്ധവിമാനങ്ങളെപ്പോലും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് റഷ്യ നിര്‍മ്മിച്ചതാണ് ട്രയംഫ്. അഞ്ചെണ്ണമാണ് വാങ്ങുന്നത്. നാനൂറു കിലോമീറ്റര്‍ അകലെയുള്ള ശത്രുതാവളങ്ങളില്‍ എത്താനുള്ള ട്രയംഫിന്റെ പ്രഹരശേഷി പാക്കിസ്ഥാനാണ് ഏറ്റവും ഭീഷണി.

മുംബൈ അടക്കമുള്ള ഭാരത നഗരങ്ങളെ ലക്ഷ്യമിടുന്ന പാക്കിസ്ഥാന്റെ പക്കലുള്ള മിസൈല്‍ സംവിധാനങ്ങളെ ഇല്ലാതാക്കാന്‍ ട്രയംഫിന് അനായാസം സാധിക്കും. എന്നാല്‍, ചൈനയെ ലക്ഷ്യമിട്ടാണ് ഈ ആയുധം സ്വന്തമാക്കുന്നത്. തദ്ദേശീയ മിസൈല്‍ പ്രതിരോധ സംവിധാനമായ ആകാശിന് പുറമേ ട്രയംഫ് കൂടി എത്തുന്നതോടെ മേഖലയില്‍ ഭാരതത്തിന് വ്യക്തമായ ആധിപത്യമാകും. എസ് 300 ട്രയംഫ് നവീകരിച്ച് രൂപപ്പെടുത്തിയ എസ് 400 ട്രയംഫ് 2007 വരെ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായിരുന്നു. മൂന്ന് തരം മിസൈലുകളുടെ യോജിപ്പിച്ച സംവിധാനങ്ങളാണിതില്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!