തദ്ദേശീയമായി വികസിപ്പിച്ച ആദ്യ പരിശീലന വിമാനത്തിന്റെ പറക്കല്‍ വിജയകരം

hindustan turbo trainer 40ബെംഗളൂരു: തദ്ദേശീയമായി ഇന്ത്യ  വികസിപ്പിച്ച ആദ്യ പരിശീലന വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരം.  ഹിന്ദുസ്ഥാന്‍ ടര്‍ബോ ട്രെയ്‌നര്‍-40(എച്ച്ടിടി-40) പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ സാന്നിധ്യത്തില്‍ പതിനഞ്ച് മിനിറ്റോളം നീണ്ട പരിശീലന പറക്കല്‍ നടത്തി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഗ്രൂപ്പ് ക്യാപ്റ്റന്മാരായ സി. സുബ്രഹ്മണ്യവും വേണുഗോപാലുമാണ് വിമാനം പറത്തിയത്.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്(എച്ച.എ.എല്‍) ആണ് പരിശീലന വിമാനം വികസിപ്പിച്ചെടുത്തത് . രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന വിധത്തിലാണ് വിമാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!