ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങള്‍ ശാസ്ത്രലോകം കണ്ടെത്തിയോ?

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങള്‍ ശാസ്ത്രലോകം കണ്ടെത്തിയോ? ഇത്തരത്തിലൊരു സൂചന നല്‍കുന്ന അരിസോണ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ലോറന്‍സ് ക്രാസിന്റെ ട്വീറ്റ് ശാസ്ത്രലോകത്ത് ചര്‍ച്ചയാവുന്നു.

ശാസ്ത്രലോകത്തു നിലനില്‍ക്കുന്ന ഗുരുത്വതരഗംങ്ങള്‍ കണ്ടെത്തിയിട്ടുണ്ടാകുമെന്ന അഭ്യൂഹം ശരിയാണെന്ന് നിഷ്പക്ഷമായ കേന്ദ്രങ്ങളില്‍ നിന്ന് തനിക്ക് ഉറപ്പുവരുത്താന്‍ സാധിച്ചുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അഡ്വാന്‍സ്ഡ് ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍- വേവ് ഒബ്‌സര്‍വേറ്ററി എന്ന ഗുരുത്വതരംഗങ്ങള്‍ കണ്ടെത്താനായി നടക്കുന്ന പരീക്ഷണത്തെ (ലിഗോ) ബന്ധപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ ട്വീറ്റെന്നതും ശ്രദ്ധേയമാണ്. പ്രപഞ്ചത്തിന്റെ സ്ഥലകാല ജ്യാമിതിയില്‍ ഗുരുത്വരതരംഗങ്ങള്‍ മൂലമുള്ള പ്രകമ്പനങ്ങള്‍ സൂക്ഷ്മമായി രേഖപ്പെടുതത്തുകയാണ് ലിഗോ ചെയ്യുന്നത്. യു.എസിലെ ഹാന്‍ഫഡ്, വാഷിംഗ്ഡണ്‍, ലിവിങ്ടണ്‍, ലൂസിയ എന്നിവിടങ്ങളിലാണ് ഇതിനായി ലോലമായ ഡിറ്റെക്ടറുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

കണ്ടെത്തലുമായി ബന്ധപ്പെട്ട പ്രബന്ധം പുറത്തുവരുന്നുണ്ടോയെന്ന് ഉറ്റുനോക്കുകയാണ് ശാസ്ത്രലോകം. ഐന്‍സ്റ്റീന്‍ സാമാന്യ ആപേക്ഷിതാ സിദ്ധാന്തം അവതരിപ്പിച്ചിട്ട് മാസം മുമ്പ് ഒരു നൂറ്റാണ്ട് തികയുന്നുവെന്നത് യാദൃശ്ചികമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!