സൗജന്യമായി വിന്‍ഡോസ് 10 ലേക്ക് മാറാനുള്ള സമയം ജൂലൈ 29ന് അവസാനിക്കും

windows 10ഏകദേശം ഒരു വര്‍ഷം മുമ്പ്് പുറത്തിറങ്ങിയ വിന്‍ഡോസ് 10 ലേക്ക് സൗജന്യ അപ്‌ഡേഷനുള്ള അവസരം ജൂലായ് 29 ന് അവസാനിക്കും. പുറത്തിറങ്ങി ഒരുവര്‍ഷക്കാലം വിന്‍ഡോസ് 10 ലേക്ക് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യമാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നത്. ആ കാലാവധി ജൂലായ് 29 ന് അവസാനിക്കും. ഇതുപ്രകാരം ജൂലായ് 29 കഴിഞ്ഞാല്‍, വിന്‍ഡോസ് 10 ലേക്ക് മാറാന്‍ പണം ചെലവാക്കേണ്ട്തായി വരും. ഇനി പുതിയൊരു വിന്‍ഡോസ് പതിപ്പ് ഉണ്ടാകില്ലെന്ന പ്രഖ്യാപനത്തോടെയാണ് വിന്‍ഡോസ് 10 മൈക്രോസോഫ്ട് അവതരിപ്പിച്ചത്. ഇതിനകം വിന്‍ഡോസ് 10 ന് 30 കോടി ഉപയോക്താക്കളുണ്ടെന്ന് മൈക്രോസോഫ്റ്റ് കണക്കാക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!