ഫേസ്ബുക്കില്‍ അമേരിക്കയെ ഇന്ത്യക്കാര്‍ മറികടന്നു

ഡല്‍ഹി: ഏതു രാജ്യക്കാരാണ് ഫേസ്ബുക്കില്‍ കൂടുതലുള്ളത്. ദിവസങ്ങള്‍ക്കു മുമ്പുവരെ അമേരിക്കയെന്നായിരുന്ന ഉത്തരം മാറി. ഇപ്പോള്‍ ഇന്ത്യയിലാണ് ഫേസ് ബുക്ക് കൂടുതലായി ഉപയോഗിക്കുന്നത്.

24.1 കോടി ഫേസ്ബുക്ക് ഉപയോക്തമാക്കളാണ് ഇന്ത്യയിലുള്ളതെന്നാണ് കണക്കുകള്‍. അമേരിക്കയുടെ 24 കോടി അംഗബലം ഇന്ത്യക്കാര്‍ മറികടന്നത് അടുത്തിടെയാണ്. 13.9 കോടി അക്കൗണ്ടുകളുമായയി ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. അക്കൗണ്ടുകളുടെ കണക്കാണിതെങ്കിലും സ്ഥിരമായി ഫേസ് ബുക്ക് ഉപയോഗിക്കുന്നവരുടെ കാര്യത്തില്‍ അമേരിക്കയാണ് മുന്നില്‍. ഇന്ത്യയിലുള്ള അക്കൗണ്ടുകളില്‍ പകുതിപോലും മാസത്തിലൊരിക്കലെങ്കിലും ഉപയോഗിക്കുന്നതല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചില പരസ്യദാതാക്കള്‍ക്ക് ഫേസ്ബുക്ക് നല്‍കിയ വിവരങ്ങളെ അടിസ്ഥാനമാക്കി പുറത്തു വന്നിട്ടുള്ള വിവരമാണിത്. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണമില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!