ഫേസ്ബുക്ക് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കുന്നുണ്ടോ ? അതും നിരവധി പ്രത്യേകതകള്‍ നിറഞ്ഞത്

ഫേസ്ബുക്ക് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കുന്നുണ്ടോ ? അതും നിരവധി പ്രത്യേകതകള്‍ നിറഞ്ഞത്

ഫേസ്ബുക്ക് വ്യത്യസ്തമായ ഒരു സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കുന്നുണ്ടോ ? ഒരു സ്പീക്കര്‍, മൈക്രോഫോണ്‍, ജി.പി.എസ് എന്നിവ ഉള്‍പ്പെടുന്ന വ്യത്യസ്ത ഘടകങ്ങളുള്ള ഒരു ഇലക്ട്രാണിക് ഉപകരണത്തിന് ഫേസ്ബുക്കിന്റെ ഹാര്‍ഡ്‌വെയര്‍ വിഭാഗം പേറ്റന്റ് അപേക്ഷ സമര്‍പ്പിച്ചു.
വിവിധ ഘടകങ്ങള്‍ ആവശ്യമുള്ളപ്പോള്‍ മാറ്റാന്‍ കഴിയുന്ന രീതിയിലാണത്രേ ഉള്ളത്. അതായത് ബന്ധിപ്പിച്ചിട്ടുള്ള വ്യത്യസ്ത പ്രവര്‍ത്തനഘടകങ്ങളെ അടിസ്ഥാനമാക്കി ഉപയോക്താവിന് ഈ ഉപകരണത്തിന്റെ പ്രവര്‍ത്തന ക്ഷമത മാറ്റാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഉപകരണം പൂര്‍ണ്ണമായും മാറ്റുന്നതിനു പകരം ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഭാഗങ്ങള്‍ മാത്രം മാറ്റാനുള്ള സാങ്കേതിക വിദ്യയാണോ ഫേസ്ബുക്ക് അവതരിപ്പിക്കുന്നതെന്നറിയാന്‍ ഇനിയും കാത്തിരിക്കണം. വാര്‍ത്തകളെ അഭ്യൂഹങ്ങന്നെ രീതിയില്‍ തള്ളുകയാണ് ഫേസ്ബുക്ക് അധികൃതര്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!