ഇന്റര്‍നെറ്റ് വേഗത പ്രശ്‌നമല്ല, ഫേസ്ബുക്ക് മെസഞ്ചര്‍ വേര്‍ഷന്‍ ഇന്ത്യയിലെത്തി

കുറഞ്ഞ ഇന്റര്‍നെറ്റ് വേഗത നിങ്ങളെ ശല്യം ചെയ്യുന്നുണ്ടോ ? അതിനു പരിഹാരവുമായി ഫേസ് ബുക്ക് തങ്ങളുടെ മെസഞ്ചര്‍ ആപ്ലിക്കേഷന്റെ ലൈറ്റ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു.

ഇന്റര്‍നെറ്റ് വേഗത കുറവുള്ളവര്‍ക്ക് ആന്റോയിഡ് പഴയ പതിപ്പുകളുള്ള ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഇനി ലൈറ്റ് പതിപ്പ് ഉപയോഗിച്ച് കാര്യങ്ങള്‍ വേഗത്തിലാക്കാം. യഥാര്‍ത്ഥ മെസഞ്ചറിന്റെ എല്ലാ സംവിധാനങ്ങളും 10 എം.ബിയില്‍ താഴെ മാത്രമുള്ള ലൈറ്റ് വേര്‍ഷനിലുമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടെസ്റ്റുകള്‍, ചിത്രങ്ങള്‍, ഇമോജികള്‍, സ്റ്റിക്കര്‍ എന്നിവയെല്ലാം ലൈറ്റ് പതിപ്പിലും ലഭിക്കും. വോയിസ് കോളിംഗ് സംവിധാനവും ലഭ്യമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!