ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-18 വിജയകരമായി വിക്ഷേപിച്ചു

g-sat-18ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-18 വിജയകരമായി വിക്ഷേപിച്ചു. വിജയകരമായ വിക്ഷേപണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐ.എസ്.ആര്‍.ഒ.യെ അഭിനന്ദിച്ചു. ഫ്രഞ്ച് ഗയാനയില്‍ ഇന്ന് പുലര്‍ച്ചെ 2 മണിയോടെ നടന്ന വിക്ഷേപണത്തില്‍ യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയുടെ അരിയേന്‍- 5 എന്ന യൂറോപ്യന്‍ ലോഞ്ചറില്‍ വിക്ഷേപിച്ച ഉപഗ്രഹം 32 മിനിട്ടുകള്‍ക്കുള്ളില്‍ നിശ്ചിത ഭ്രമണപഥത്തിലെത്തി. 48 വാര്‍ത്താവിനിമയ ട്രാന്‍സ്‌പോണ്ടറുകളുമായി വിക്ഷേപിച്ച ജി സാറ്റ് ഉപഗ്രഹത്തിന്റെ ഭാരം 3404 കിലോഗ്രാമാണ്.  ഇന്ത്യന്‍ വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി.യ്ക്ക് വഹിക്കാവുന്നതിലും ഭാരമേറിയതിനാലാണ് ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കാന്‍ ഐ.എസ്.ആര്‍.ഒ. വിദേശ ഏജന്‍സിയുടെ സഹായം തേടിയത്. ഇത്തരം ആവശ്യത്തിനായി ജി.എസ്.എല്‍.വി. എം. കെ.-III ഐ.എസ്.ആര്‍.ഒ. വികസിപ്പിച്ച് വരികയാണ്. അടുത്തവര്‍ഷത്തോടെ ഇത് പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ. ടെലിവിഷന്‍, വാര്‍ത്താവിനിമയം, വി സാറ്റ് തുടങ്ങിയവയാണ് ജി സാറ്റില്‍ നിന്നും വരും ദിവസങ്ങളില്‍ ലഭിക്കുന്ന സേവനങ്ങള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!