ബെംഗളൂരു: വാര്‍ത്താ വിനിമയ രംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം വിക്ഷേപിച്ച ജിസാറ്റ് 6 എയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഉപഗ്രഹത്തെ പടിപടിയായി നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ, ബന്ധം നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് 29 നാണ് ജി.എസ്.എല്‍.വി. എം.കെ. 2 റോക്കറ്റ് ഉപയോഗിച്ച് ഉപഗ്രഹം വിക്ഷേപിച്ചത്. അടുത്ത ദിവസം ആദ്യത്തെ ഭ്രമണം ഉപഗ്രഹം പൂര്‍ത്തിയാക്കിയത് ഐ.എസ്.ആര്.ഒ. അറിയിച്ചിരുന്ന. പിന്നീട് ഉപഗ്രഹത്തെപ്പറ്റി ഐ.എസ്.ആര്.ഒ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. 31ന് രണ്ടാം തവണ ഭ്രമണപഥത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് തിരിച്ചടിയുണ്ടായത്. ഉപഗ്രഹത്തില്‍ വൈദ്യുതി സംവിധാനത്തിലുണ്ടായ തകരാറാകാം പ്രശ്നകാണമെന്നാണ് പ്രാഥമിക നിഗമനം. ഇതുപരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
Home Science & Technology ജിസാറ്റ് 6 എ മിണ്ടുന്നില്ല, ബന്ധം പുന:സ്ഥാപിക്കാനുള്ള ത്രീവ്ര ശ്രമത്തില്‍ ഐ.എസ്.ആര്.ഒ വിദഗ്ധര്‍