ചന്ദ്രയാന്‍ ഒന്ന് ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നു

വാഷിങ്ടണ്‍: ഇന്ത്യയുടെ പ്രഥമ ചന്ദ്രദൌത്യ പേടകം ചന്ദ്രയാന്‍ ഒന്ന് ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നതായി നാസ കണ്ടെത്തി. 2008 ഒക്ടോബര്‍ 22ന് ചരിത്രത്തിലേക്ക് കുതിച്ചുയര്‍ന്ന ചാന്ദ്രയാനുമായുള്ള ബന്ധം 2009 ആഗസ്ത് 29 മുതലാണ് ഇന്ത്യക്ക് നഷ്ടമായത്. തുടര്‍ന്ന് ചന്ദ്രയാന്‍ ചന്ദ്രോപരിതലത്തില്‍ കത്തിയമര്‍ന്നിരിക്കാമെന്ന നിഗമനത്തിലായിരുന്നു ഐഎസ്ആര്‍ഒ.

ചന്ദ്രോപരിതലത്തിന് 200 കിലോമീറ്റര്‍ മുകളിലായി ചാന്ദ്രയാന്‍ ഭൂമിയുടെ ഉപഗ്രഹത്തെ ഭ്രമണം ചെയ്യുന്നുണ്ടെന്നാണ് നാസ കണ്ടെത്തിയിരിക്കുന്നത്. ഇന്റര്‍പ്ലാനറ്ററി റഡാര്‍ വഴിയാണ് നാസ ചന്ദ്രയാന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!