സ്‌നാപ് ഡീല്‍ പുതിയ പരീക്ഷണത്തിന്; ഇനി ഭക്ഷണവും ടിക്കറ്റും ബുക്ക് ചെയ്യാം

snapdealമുംബൈ: സ്‌നാപ് ഡീല്‍ പുതിയ പരീക്ഷണത്തിന്; ഇനി ഭക്ഷണവും ടിക്കറ്റും ബുക്ക് ചെയ്യാം. ഇ – കൊമേഴ്സ് വെബ്സൈറ്റായ സ്നാപ്ഡീല്‍ ഓണ്‍ലൈന്‍ ഫുഡ് ഓഡറിങ് സൈറ്റായ സൊമാടോ, ടിക്കറ്റ് ബുക്കിങ് സൈറ്റുകളായ ക്ലിയര്‍ട്രിപ്പ്, റെഡ്ബസ് എന്നിവയുമായി ഒന്നിക്കുന്നു. സ്നാപ്ഡീല്‍ ഉപഭോക്താക്കള്‍ക്ക് റെഡ്ബസില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി ട്രാവല്‍ ഐക്കണ്‍ ലഭ്യമാക്കും. ഒപ്പം ക്ലിയര്‍ ട്രിപ്പിന്റെയും സൊമാടോയുടേയും ഐക്കണുകളും ലഭ്യമാകും.  ഇതിനായി മൂന്ന് കമ്പനികളും ആപ്ലിക്കേഷന്‍ പ്രോഗ്രം ഇന്റര്‍ഫേസ് പങ്കുവെച്ചു. ഇതിലൂടെ സ്നാപ്ഡീല്‍ ഉപഭോക്താക്കള്‍ക്ക് ഈ സൈറ്റുകള്‍ സന്ദര്‍ശിക്കാനും ടിക്കറ്റുകള്‍, ഭക്ഷണം എന്നിവ ഓര്‍ഡര്‍ ചെയ്യാനും കഴിയും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!