എന്‍ അക്ഷരത്തില്‍ തുടങ്ങുന്ന പേരുവേണം; എന്തുകൊണ്ട് നെയ്യപ്പമായിക്കൂടാ

n neyyappamആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഡന് നെയ്യപ്പമെന്ന് പേര് കിട്ടുമോ ? മലയാളികള്‍ ഉത്സാഹിച്ചാല്‍ ഇക്കാര്യം സാധ്യമാകും. ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനായ ‘ ഗൂഗിള്‍ എന്‍ ‘ ന് പേരിടാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍. ഉപയോക്താക്കള്‍ക്ക് പേര് നിര്‍ദ്ദേശിക്കാനുള്ള അവസരമാണ് ഇത്തവണ ഗൂഗിള്‍ നല്‍കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് വേര്‍ഷനുകള്‍ക്ക് രുചികരമായ പലഹാരങ്ങളുടെ പേരാണ് സാധാരണ നല്‍കാറ്. ‘ എന്‍ ‘ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേര് നല്‍കണമെന്നാണ് ഗൂഗിള്‍ പറഞ്ഞിരിക്കുന്നത്. അങ്ങനെയാണ് മലയാളികളുടെ പ്രിയപ്പെട്ട പലഹാരമായ നെയ്യപ്പവും ഈ ലിസ്റ്റിലേക്ക് എത്തിയിരിക്കുന്നത്.

നെയ്യപ്പം എന്ന പേര് ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷന് ലഭിക്കാന്‍ www.android.com/versions/name-n/ എന്ന വെബ്‌സൈറ്റില്‍ പോയി പലഹാരത്തിന്റെ പേര് ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്താല്‍ മതി. ഇഷ്ടപ്പെട്ട പലഹാരത്തിന്റെ പേര് നല്‍കാനുള്ള അവസരമുണ്ട്. ചിലര്‍ മെക്‌സിക്കന്‍ ചിപ്‌സായ നാചോസ്, ഇറ്റാലിയന്‍ ജാം ബ്രാന്‍ഡായ ന്യൂട്ടല്ല, നെക്റ്ററൈന്‍ പഴം എന്നിവയുടെ പേരുകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!