എപ്രില്‍ ഫൂള്‍ ദിനത്തില്‍ എട്ടിന്റെ പണി സൂക്കര്‍ബര്‍ഗിനും കിട്ടി

mark zuckerberg april foolഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനും പണി കിട്ടി. കൂട്ടാളികള്‍ കോണ്‍ഫറന്‍സ് ഹാള്‍ പൊതിഞ്ഞ ഗിഫ്റ്റ് പേപ്പറുകള്‍ നീക്കം ചെയ്യുക അത്ര എളുപ്പമായിരുന്നില്ലെന്ന് സൂക്കര്‍ബര്‍ഗ് ഫേസ് ബുക്കില്‍ കുറിച്ചു.

കോണ്‍ഫറന്‍സ് റൂമിനെ തന്റെ ടീം ‘അക്വേറിയം’ എന്നാണ് എപ്പോഴും കളിയാക്കി വിളിക്കുന്നതെന്ന് സൂക്കര്‍ബര്‍ഗ് പറയുന്നു. കാരണം അതിന്റെ ഭിത്തി ഗ്ലാസ് കൊണ്ടു നിര്‍മ്മിച്ചതാണ്. അവിടിരുന്ന് എന്താണ് ചെയ്യുന്നതെന്ന് പുറത്തുനില്‍ക്കുന്നവര്‍ക്ക് കാണാം.

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍, കൂട്ടാളികള്‍ കോണ്‍ഫറന്‍സ് മുറിയുടെ ഭിത്തി മുഴുവന്‍ അക്വേറിയം ഗിഫ്റ്റ് റാപ്പിംഗ് പേപ്പര്‍ കൊണ്ട് പൊതിഞ്ഞുകെട്ടി. വാതില്‍ തുറന്നാല്‍ വെള്ളവും മത്സ്യവും പുറത്തുചാടുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ലെന്നത് സൂക്കര്‍ബര്‍ഗിന് ആശ്വാസാം.

കുറെ വര്‍ഷങ്ങളായി പന്തുകളും ബലൂണുകളും കൊണ്ട് റൂം നിറയ്ക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇതുവരെ കിട്ടിയതില്‍ ഏറ്റവും വലിയ സമ്മാനം കോണ്‍ഫറന്‍സ് റൂം പൊതിഞ്ഞ ആ പൊതി അഴിച്ചുമാറ്റുകയെന്ന ശ്രമകരമായ പണിയായിരുന്നുവെന്ന് സൂക്കര്‍ബര്‍ഗ് കുറിച്ചത്. സുഹൃത്തുക്കള്‍ അടക്കം എല്ലാവര്‍ക്കും ഏപ്രിള്‍ ഫൂള്‍ ദിന ആശംസകളും അദ്ദേഹം നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!