ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ഒരു കോടി യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു

irctc-loginഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഹാക്കര്‍മാര്‍ ഒരു കോടി യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് വിവരം.

ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജരേഖകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിദിനം ലക്ഷത്തിനടുത്ത് ഇടപാടുകള്‍ നടക്കുന്ന ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റില്‍ യാത്രക്കാരുടെ പാന്‍ കാര്‍ഡ് വിവരങ്ങളടക്കം നല്‍കാറുണ്ട്. ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ രേഖകള്‍ ചമയ്ക്കുന്നതിന് പുറമെ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!