ഫേസ്‌ബുക്കില്‍ ലൈക്കിനൊപ്പം ഇനി വികാരങ്ങളും കൈമാറാം

facebook likeവര്‍ഷങ്ങളായുള്ള കാത്തിരിപ്പുകള്‍ക്കൊടുവില്‍ റിയാക്ഷന്‍ ബട്ടണുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്‌ ഫേസ്‌ബുക്ക്‌.  ഫേസ്‌ബുക്കില്‍ ലൈക്കിനൊപ്പം ഇനി വികാരങ്ങളും കൈമാറാം. ലൈക്ക്‌ ബട്ടണ്‍ പോലെതന്നെ ഡിസ്‌ലൈക്ക്‌ ബട്ടണ്‍ കൊണ്ടുവരാനുള്ള ആലോചനയ്ക്കു പകരമാണ് റിയാക്ഷന്‍ ബട്ടണുകള്‍ കൊണ്ടുവന്നത്.

ലാഫര്‍, ലവ്‌, ഹാപ്പിനസ്‌, ഷോക്ക്‌, സാഡ്‌നസ്‌, ആംഗര്‍ എന്നീ വികാരങ്ങളാണ്‌ ഫേസ്‌ബുക്ക്‌ ലൈക്ക്‌ ബട്ടണൊപ്പം അവതരിപ്പിച്ചിരിക്കുന്നത്‌. ലൈക്ക്‌ ബട്ടണ്‍ അമര്‍ത്തി പടിക്കുമ്പോഴാണ്‌ ഫോണില്‍ റിയാക്ഷന്‍ ബട്ടണ്‍ പ്രത്യക്ഷപ്പെടുക. കമ്പ്യൂട്ടറില്‍ ലൈക്ക്‌ ബട്ടന്റെ മുകളില്‍ മൗസ്‌ പോയിന്റര്‍ കൊണ്ടുവന്നുവയ്‌ക്കുമ്പോള്‍ ഇവ പ്രത്യക്ഷപ്പെടും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!