ആന്‍ഡ്രസന്റെ ഇന്ത്യാവിരുദ്ധ പരാമര്‍ശത്തെ സുക്കര്‍ബര്‍ഗ് തള്ളി

mark-zuckerbergഫെയ്‌സ്ബുക്ക് ഉദ്യോഗസ്ഥനായ മാര്‍ക്ക് ആന്‍ഡ്രസന്റെ ഇന്ത്യാവിരുദ്ധ പരാമര്‍ശത്തെ തള്ളി ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രംഗത്ത്.

പ്രതികരണം ദുഖകരമാണെന്ന് സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. ആന്‍ഡ്രസന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്, ഫെയ്‌സ്ബുക്കിനോ തനിക്കോ ഇത്തരത്തിലൊരു അഭിപ്രായമില്ലെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫെയ്‌സ്ബുക്കിന്റെ ഫ്രീബേസിക്സ് സംവിധാനത്തിന് ഇന്ത്യ അനുമതി നിഷേധിച്ച സാഹചര്യത്തിലായിരുന്നു മാര്‍ക്ക് ആന്‍ഡ്രസന്‍ ഇന്ത്യയെ അപമാനിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ഇതിനെ തള്ളിയാണ് സുക്കര്‍ബര്‍ഗിന്റെ പ്രതികരണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!