കഴുകന്മാരെ രക്ഷിക്കുതിന് ഡൈക്ലോഫെനാക് ഒന്നിലധികം ഡോസ് നല്‍കുത് നിയന്ത്രിക്കുന്നു

ന്യൂഡല്‍ഹി: കഴുകന്മാരെ വംശനാശത്തില്‍ നിന്ന് രക്ഷിക്കുന്നതിന് മനുഷ്യരിലെ ഡൈക്ലോഫെനാക് മരുന്ന് ഉപയോഗം ഒരു ഡോസായി നിയന്ത്രിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനു ശിപാര്‍ശ.

മൃഗങ്ങളില്‍ ഡൈക്ലോഫെനാക് ഉപയോഗിക്കുത് നേരത്തെ തടഞ്ഞിരുന്നെങ്ങിലും മനുഷ്യ ഉപയോഗത്തിന് ലഭ്യമായ അധിക ഡോസ് മൃഗചികിത്സയ്ക്ക് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. കന്നുകാലികളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഈ മരുന്ന് അവയ്ക്ക് പ്രശ്‌നമുണ്ടാക്കില്ലെങ്കിലും അവയുടെ ശവശരീരം ഭക്ഷിക്കു കഴുകന്മാരുടെ ജീവഹാനിക്കിടയാക്കും. 2006 ലാണ് കന്നുകാലികളെ ചികിത്സിക്കുന്നതിന് ഡൈക്ലോഫെനാക് ഉപയോഗം സര്‍്ക്കാര്‍ നിരോധിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!