വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം മൂന്നു പേര്‍ പങ്കിട്ടു

മന്ത്, റിവര്‍ ബ്ലൈന്‍ഡ്‌നസ്, മലമ്പനി തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്ന് കണ്ടെത്തിയ മൂന്ന് ഗവേഷകര്‍ 2015 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു.
ഐര്‍ലന്‍ഡ് സ്വദേശി വില്യം സി കാംബല്‍, ജപ്പാനീസ് വംശജനായ സതോഷി ഒമുറ, ചൈനീസ് വംശജയായ യുയു ടു എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. വില്യം കാംബലിനും ഒമുറയ്ക്കും പുരസ്‌കാര തുകയില്‍ പകുതി ലഭിക്കും, രണ്ടാമത്തെ പകുതി യുയു ടുവിനും.
പരാദവിരകള്‍ വഴിയുണ്ടാകുന്ന റിവര്‍ ബ്ലൈന്‍ഡ്‌നസ്, മന്ത്, എന്നീ രോഗങ്ങള്‍ ചികിത്സിക്കാന്‍ ‘അവര്‍മെക്ടിന്‍’ എന്ന ഔഷധം വികസിപ്പിച്ചവരാണ് വില്യം കാംബലും സതോഷി ഒമുറയും. രോഗബാധ കുറയ്ക്കാന്‍ വലിയതോതില്‍ ഈ ഔഷധം പ്രയോജനപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!