ഭൗതിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം തകാക്കി കാജിത, ആര്‍തര്‍ ബി.മക്‌ഡൊണാള്‍ഡ് എന്നിവര്‍ക്ക്

പ്രേതകണങ്ങളെന്ന് വിളിക്കുന്ന ന്യൂട്രിനോ കണങ്ങള്‍ക്ക് ദ്രവ്യമാനമുണ്ടെന്ന് കണ്ടെത്തിയ രണ്ട് ഗവേഷകര്‍ 2015 ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു.
ജപ്പാന്‍ വംശജനായ തകാക്കി കാജിത, കനേഡിയന്‍ വംശജനായ ആര്‍തര്‍ ബി.മക്‌ഡൊണാള്‍ഡ് എന്നിവരാണ് ഇത്തവണത്തെ പുരസ്‌കാരം പങ്കിട്ടത്.
‘ന്യൂട്രിനോ കണങ്ങള്‍ക്ക് ദ്രവ്യമാനം (പിണ്ഡം) ഉണ്ടെന്ന് തെളിയിക്കാന്‍ സഹായിച്ച ന്യൂട്രിനോ ഓസിലേഷനുകള്‍ കണ്ടുപിടിച്ചതിനാണ്’ ഇരുവരെയും പുരസ്‌കാരത്തിന് തിരഞ്ഞടുത്തതെന്ന് നൊബേല്‍ കമ്മറ്റി വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!