2030 ഓടെ ചൊവ്വയില്‍ മനുഷ്യവാസം സാധ്യമാക്കാന്‍ നാസ

വാഷിങ്ടൺ: 2030 ഓടെ ചൊവ്വയിൽ മനുഷ്യവാസം സാധ്യമാക്കി തുടങ്ങാനുള്ള പ്രോജക്ടുമായി നാസ. ചൊവ്വ യാത്രയും ബഹിരാകാശ പര്യവേഷണവും എന്ന പേരിൽ പദ്ധതി സംബന്ധിച്ചുള്ള വിശദാംശങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്.

എർത്ത് റിലയന്റ്, പ്രൂവിങ് ഗ്രൗണ്ട്, എർത്ത് ഇൻഡിപ്പെൻഡന്റ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിൽ മനുഷ്യാരോഗ്യവും പ്രകടനവും അഭിവൃദ്ധിപ്പെടാനുള്ള പരീക്ഷണങ്ങളാണ് നടത്തുക. രണ്ടാം ഘട്ടത്തിൽ ദിവസങ്ങൾക്കുള്ളിൽ തിരിച്ച് ഭൂമിയിലേക്കെത്തുന്ന രീതിയെക്കുറിച്ചുള്ള പഠനവും പരീക്ഷണങ്ങളും ഉൾപ്പെടുന്നു. ആദ്യ രണ്ടു ഘട്ടങ്ങളിലെ പഠന വിവരങ്ങൾക്കനുസരിച്ചാണ് മൂന്നാം ഘട്ടം നടപ്പാക്കുക.

ഇനി ചൊവ്വയിൽ സന്ദർശനത്തിനു മാത്രമല്ല. താമസിക്കുന്നതിനും അവസരമുണ്ടാവുകയാണ് ഇതിലൂടെയെന്ന് നാസ വിശദീകരിക്കുന്നു. വർഷങ്ങളോളം മനുഷ്യവാസം സാധ്യമാകുന്ന തരത്തിലാണ് ചൊവ്വയിൽ ഭൂമിയുടെ കോളനിയുണ്ടാക്കുന്നത്. മികച്ച വിവരസാങ്കേതിക വിദ്യ ഉപയോഗിച്ചു വിവരങ്ങൾ 20 മിനിറ്റ് മാത്രം വൈകി ഭൂമിയിലെത്തിക്കുകയും ചെയ്യും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!