ഫേസ്ബുക്ക് ഇന്ത്യന്‍ മേധാവി രാജി വച്ചു

keerthi reddy facebook head indiaഡല്‍ഹി: ഫേസ്ബുക്ക് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ കിര്‍തിക റെഡ്ഡി രാജിവെച്ചു. .ഫേസ്ബുക്കിന്റെ സ്വപ്ന പദ്ധതിയായ ഫ്രീ ബേസിക്‌സിന് ഇന്ത്യയില്‍ വിലക്കു നേരിട്ടതിനു പിന്നാലെയാണ് കിര്‍തിക സ്ഥാനമൊഴിയുന്നത്.

കഴിഞ്ഞ ആറുവര്‍ഷമായി കിര്‍തികയായിരുന്നു ഫേസ്ബുക്കിന്റെ ഇന്ത്യന്‍ മേധാവി. ഫേസ്ബുക്കില്‍ ജോലി നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് കിര്‍തിക. സ്വകാര്യ ആവശ്യങ്ങള്‍ക്കായി യു.എസിലേക്ക് പോകുന്നതിനാലാണ് താന്‍ സ്ഥാനമൊഴിഞ്ഞതെന്ന് കിര്‍തിക ഫേസ്ബുക്കിലൂടെ അറിയിച്ചു. പുതിയ മേധാവി ആരാണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!