വോഡാഫോണിന്റെ നികുതി കുടിശ്ശിക 14,200 കോടി

vodafone 1ഡല്‍ഹി: നികുതി ഇനത്തില്‍ വോഡഫോണ്‍ നല്‍കാനുള്ളത് 14,200 കോടി രൂപ. ജപ്തി നടിപടികള്‍ക്കൊരുങ്ങി ഇന്‍കം ടാക്‌സ് വകുപ്പ്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഇന്‍കാം ടാക്‌സ് കഴിഞ്ഞ ദിവസം വോഡാഫോണിന് കത്തയച്ചു.

ഫെബ്രുവരി നാലിന് ഹോളണ്ടില്‍ സ്ഥിതിചെയ്യുന്ന വോഡഫോണ്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സിന് കത്തയച്ചതായി ഇന്‍കംടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ അനില്‍ സാന്റ് പറഞ്ഞു. നികുതി ഇനത്തില്‍ ഇത്രയും വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയില്‍ കേസ് നടക്കുകയാണ്. കത്ത് ലഭിച്ചെന്നും കേസ് രാജ്യാന്തര ആര്‍ബിട്രേഷന്‍ കോടതിയുട പരിഗണനയിലാണെന്നുമാണ് കമ്പനിയുടെ പ്രതികരണം. പ്രധാനമന്ത്രി പ്രഖ്യാപിച്ച നികുതി വിമുക്ത അന്തരീക്ഷവും നികുതി വിഭാഗത്തിന്റെ പെരുമാറ്റവും യോജിച്ചു പോകുന്നതല്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!