സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമായി

smart cityകൊച്ചി: കേരളത്തിന്റെ സ്വപ്നപദ്ധതി, സ്മാര്‍ട് സിറ്റി യഥാര്‍ത്ഥ്യമായി. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം കൊച്ചിയില്‍ വിപുലമായ ചടങ്ങില്‍ നടന്നു.

യു.എ.ഇ കാബിനറ്റ് കാര്യമന്ത്രിയും ദുബായ് ഹോള്‍ഡിംഗ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചേര്‍ന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ടാംഘട്ട പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനവും വേദിയില്‍ നടന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ചടങ്ങില്‍ പങ്കെടുത്തില്ല.

ഏഴു നിലകളിലായി ആറരലക്ഷം ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ളതാണ് ആദ്യഘട്ട പദ്ധതി. 27 കമ്പനികളാണ് ഇതിനകം പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. 5,500 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. രണ്ടാംഘട്ടത്തില്‍ വന്‍കിട ഐ.ടി കെട്ടിടങ്ങളും രാജ്യാന്തര സ്‌കൂളുകളും സ്ഥാപിക്കുന്ന ആറു കമ്പനി മേധാവികളെയും വേദിയില്‍ ആദരിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തിരക്കുപിടിച്ചാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നതെന്ന് ആരോപിച്ച് സ്മാര്‍ട് സിറ്റി പദ്ധതിക്കു മുന്നില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇടതുകക്ഷികള്‍ പ്രതിഷേധവും സംഘടിപ്പിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!