‘പാപ്പി… അപ്പച്ചാ…’നിങ്ങള്‍ക്കിഷ്ടം വാട്ആപ്പോ… കൈയിലിരിക്കുന്ന ഫോണോ ?

whattsapp‘പാപ്പി… അപ്പച്ചാ…’ വാട്ആപ്പ് വേണോ, മൊബൈല്‍ വേണോ ? നിങ്ങള്‍ വാട്‌സ്ആപ്പ് പ്രീയരാണെങ്കില്‍ ചിലപ്പോള്‍ മൊബൈല്‍ പുതിയത് വാങ്ങേണ്ടി വരും… മൊബൈലിനോടാണ് ഇഷ്ടമെങ്കില്‍ വാട്‌സ്ആപ്പ് ഉപേക്ഷിക്കേണ്ടി വരും…

കാരണം എന്തെന്നല്ലേ… ഈ വര്‍ഷം അവസാനത്തോടെ ബ്ലാക് ബെറി ഫോണുകളിലും നോക്കിയയുടെ ചില മോഡലുകളിലും ആന്‍ഡ്രോയിഡിന്റെ ചില പതിപ്പുകളും വാട്‌സ് ആപ്പിനെ ഉള്‍ക്കൊള്ളില്ല. ബ്ലാക്കബെറി പത്ത് അടക്കമുള്ള മോഡലുകളില്‍നിന്ന് വാട്‌സ്ആപ്പ് അപ്രത്യക്ഷമാകും. വാട്‌സ്ആപ്പ് ഒഫീഷ്യല്‍ ബ്ലോഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നോക്കിയയുടെ സിംബിയന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന എസ് 40, എസ് 60, ആന്‍ഡ്രോയിഡ് പതിപ്പുകളായ 2.1 എക്ലയര്‍, 2.2 ഫ്രോയോ, വിന്‍ഡോസ് 7.1 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഉള്ള ഫോണുകളില്‍നിന്നാണ് ഈ ഡിസംബറോടെ വാട്‌സ് ആപ്പ് പ്രവര്‍ത്തന രഹിതമാവുക.

2009ല്‍ വാട്‌സ്ആപ്പ് ആരംഭിച്ചപ്പോള്‍ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചത് നോക്കിയ, ബ്ലാക്‌ബെറിയുമായിരുന്നു. നോക്കിയ ഫോണുകള്‍ കുറയുകയും ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്നവ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അപ്രത്യക്ഷമായ ഫോണുകളിലെ വാട്‌സ്ആപ് സംവിധാനം ഒഴിവാക്കാന്‍ കമ്പനി തീരുമാനിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!