കുംഭചൂട്… 4-5 ഡിഗ്രി ഉയര്‍ന്നു കഴിഞ്ഞു, ശരിക്കും പൊള്ളിക്കും

temparatureതിരുവനന്തപുരം: 33- 34 ഡിഗ്രിയൊക്കെ പഴങ്കഥ. സംസ്ഥാനത്ത് 35 മുതല്‍ 39 ഡിഗ്രിവരെ ചൂട് അനുഭവപ്പെട്ട് തുടങ്ങി. വരുന്ന ആഴ്ചകളില്‍ ചൂട് ഇനിയും കൂടും.

കുംഭചൂടില്‍ കേരളം ഉരുകുമെന്ന് ഏതാണ്ട് ഉറപ്പായി. മുന്‍വര്‍ഷങ്ങളില്‍ ഫെബ്രുവരി മാസങ്ങളില്‍ 32- 34 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടിരുന്നത്. ഇക്കുറി നാലു ഡിഗ്രിവരെ കൂടിക്കഴിഞ്ഞു. എല്‍ നിനോയുടെ പ്രഭാവം കേരളത്തിലും അനുഭവപ്പെട്ടു തുടങ്ങിയെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിദഗ്ധരുടെ നിഗമനം. രാത്രി താപനിലയും മൂന്നു ഡിഗ്രിവരെ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് , കൊല്ലം എന്നിവിടങ്ങളിലാണ് ചൂട് കനക്കുന്നത്. പാലക്കാട് കഴിഞ്ഞ ദിവസം 39 ഡിഗ്രി ചൂട് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും അന്തരീക്ഷതാപനില ഇതേ സാഹചര്യത്തില്‍ നിലനില്‍ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ആഴ്ച പ്രതീക്ഷിച്ച മഴ ലഭിക്കാതിരുന്നതും ചൂട് കൂട്ടാന്‍ ഇടയാക്കുന്നു. വയനാട് മേപ്പാടിയില്‍ മൂന്ന് തോട്ടം തൊഴിലാളികള്‍ക്ക് സൂര്യതാപമേറ്റു. ഉച്ചക്ക് 12 മണിയോടെ കൊളുന്ത് നുള്ളുന്നതിനിടയിലാണ് സ്ത്രീ തോട്ടം തൊഴിലാളികള്‍ക്ക് സൂര്യതാപമേറ്റത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!