പെണ്‍മൂര്‍ഖന്‍ അവശനിലയില്‍… കാവലായി സുരേഷും സഹായികളും

പെണ്‍മൂര്‍ഖന്‍ അവശനിലയില്‍… കാവലായി സുരേഷും സഹായികളും

vava firstaid 1vava firstaid 2തിരുവനന്തപുരം: ശ്രീകാര്യത്തെ വീട്ടില്‍ വാവ സുരേഷും കുട്ടരും രാവിലെ മുതല്‍ വലിയ തിരക്കിലാണ്. എട്ടു വയസിനുമേല്‍ പ്രായമുള്ള, അഞ്ചടി നീളമുള്ള പെണ്‍പാമ്പിന്റെ മുറിവുകള്‍ വൃത്തിയാക്കണം, മരുന്നു വയ്ച്ചു കെട്ടണം… എല്ലാത്തിനും ഫാന്‍സ് അസോസിയേഷന്‍കാര്‍ ഒപ്പമുണ്ട്.

തിരുവല്ലയില്‍ നിന്നാണ് ശരീരം മുഴുവന്‍ മുറിവുകളുമായി പെണ്‍മുര്‍ഖനെ വെളുപ്പിന് രണ്ടു മണിയോടെ വാവ പിടികൂടിയത്. തിരുവല്ലയ്ക്കടുത്ത് കുന്നംതാനത്ത് നിഷാല്‍ഭവനില്‍ ലതാ ബാലന്റെ വീട്ടിനു മുന്നിലാണ് ഇന്നലെ രാത്രിയോടെ ഒരു പാമ്പിനെ കണ്ടത്. വീട്ടു മുറ്റത്തെ കരിങ്കല്‍ഭിത്തിയിലേക്ക് പാമ്പ് കയറി. രാത്രി 12.30 ന് ഫോണ്‍ സന്ദേശം ലഭിക്കുമ്പോള്‍ കൂത്താട്ടുകുളത്ത് ഒരു മൂര്‍ഖനെ പിടിക്കുന്ന തിരക്കിലായിരുന്നു വാവ സുരേഷ്. വാവ എത്താന്‍ വൈകുമെന്ന് അറിഞ്ഞതോടെ, നാട്ടുകാര്‍ കരിങ്കല്‍ഭിത്തി പൊളിക്കാന്‍ തുടങ്ങി.

ഒന്നരയോടെ സ്ഥലത്തെത്തിയ വാവ മതില്‍കെട്ടിനുള്ളില്‍ നിന്നും മൂര്‍ഖനെ കണ്ടെത്തുമ്പോള്‍ അത് അവശനിലയിലായിരുന്നു. നാട്ടുകാര്‍ മതില്‍ പൊളിക്കുന്നതിനിടെ, പാമ്പിന് നല്ലരീതിയില്‍ പരുക്കേറ്റു. അവശനിലയിലായ പാമ്പുമായി വാവ എത്തിയതറിഞ്ഞ്, വാവ സുരേഷ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും വീട്ടിലെത്തി. ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി സന്തോഷ് കുമാര്‍, വിശാഖ്, പ്രോംജിത്ത്, സനല്‍, വിനീഷ്, അമ്പി തുടങ്ങിയവരും പാമ്പിനെ ശിശ്രൂഷിക്കാന്‍ ഒപ്പം കൂടി. പൂര്‍ണ ചികിത്സ നല്‍കിയശേഷം, ആഹാരം കഴിച്ചു തുടങ്ങുമ്പോള്‍ പാമ്പിനെ സ്വതന്ത്രനാക്കുമെന്ന് സുരേഷ് പറഞ്ഞു. അതുവരെ ഈ പെണ്‍മൂര്‍ഖന് സുരേഷും കൂട്ടാളികളും കാവലാണ്.


Loading...

COMMENTS

WORDPRESS: 2
 • comment-avatar

  You are an amazing human Mr.Vava Suresh.

 • comment-avatar
  Akhil 2 years ago

  U r my super hero sir

 • DISQUS: 0
  error: Content is protected !!