സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ സംഘടിക്കുന്നു, നഴ്‌സുമാര്‍ക്കു പിന്നാലെ അണ്‍ എയ്ഡഡ് അധ്യാപകര്‍ പ്രക്ഷേഭത്തിലേക്ക്

കോഴിക്കോട്: സ്വകാര്യ മേഖലയില്‍ ചൂഷണങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങുന്നു. സര്‍ക്കാരും ആശുപത്രി മാനേജുമെന്റുകളും നഴ്‌സുമാരുടെ സമരത്തിനു മുന്നില്‍ വഴങ്ങിയത് മറ്റു പല മേഖലകള്‍ക്കും പ്രചോദനമാകുന്നു. അധ്യാപകര്‍ മുതല്‍ മറ്റു പല മേഖലകളിലുമുള്ള ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി കൂട്ടായ്മകള്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. ഇവര്‍ക്കും മുമ്പേ എല്ലാവരെയും ഒപ്പം കൂട്ടാനുള്ള മാര്‍ഗങ്ങള്‍ വിവിധ ട്രേഡ് യൂണിയനുകളും ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. അങ്ങനെയെങ്കില്‍, മാലാഖ സമര മാതൃകയില്‍ സ്വകാര്യ മേഖലയിലെ നിരവധി ചൂഷണങ്ങള്‍ വരും നാളുകളില്‍ സര്‍ക്കാരിനു മുന്നിലെത്തും.

അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകരും ജീവനക്കാരും സമരത്തിലേക്ക് നീങ്ങുകയാണ്. കൂടിയാലോചനകള്‍ക്കായി കേരള അണ്‍ എയ്ഡഡ് ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ ഓഗസ്റ്റില്‍ യോഗം ചേരും. ജില്ലാതലങ്ങളില്‍ ധര്‍ണ്ണയോടെയാകും സമരത്തിനു തുടക്കമാവുക. ആയിരങ്ങള്‍ ഫീസായി കുട്ടികളില്‍ നിന്ന് വാങ്ങുന്ന സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് ശമ്പളം പതിനായിരത്തില്‍ താഴെയാണെന്ന് പറയുമ്പോള്‍ അത് നഴ്‌സുമാരുടെ സ്ഥിതിയെക്കാള്‍ മോശമാണെന്ന് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരിടക്കും പി.എഫ്, ഇ.എസ്.ഐ അടക്കം ഒരു ആനുകൂല്യങ്ങളുമില്ല.

അക്കൗണ്ടില്‍ കാശിട്ടു കണക്കു കാണിച്ചശേഷം തിരികെ വാങ്ങുന്നതടക്കമുള്ള തട്ടിപ്പുകളാണ് പല സ്ഥലങ്ങളിലും നടക്കുന്നത്. എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ അടുത്ത ദിവസം മുതല്‍ ചെല്ലേണ്ടതില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!