ശ്രദ്ധിക്കുക: വാഹനം വിറ്റെന്നു പറഞ്ഞിട്ടു കാര്യമില്ല, ആര്‍.സി ബുക്കില്‍ പേരുളള ആളിനും ഉത്തരവാദിത്വം

ശ്രദ്ധിക്കുക: വാഹനം വിറ്റെന്നു പറഞ്ഞിട്ടു കാര്യമില്ല, ആര്‍.സി ബുക്കില്‍ പേരുളള ആളിനും ഉത്തരവാദിത്വം

ഡല്‍ഹി: വിറ്റ വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്ന് പറഞ്ഞിട്ടു കാര്യമില്ല. വില്‍പ്പനയ്ക്കു പിന്നാലെ ആര്‍.ടി. രേഖകളില്‍ പേരു മാറ്റിയിട്ടില്ലെങ്കില്‍ നിങ്ങള്‍ കുടുങ്ങും. വാഹനം അപകടത്തില്‍പ്പെട്ടാല്‍ ആര്‍.സി. ബുക്കില്‍ പേരുള്ള ഉടമയ്ക്കും അതിന്റെ ഉത്തരവാദിത്വമുണ്ടായിരിക്കുമെന്ന് സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണം വന്നു കഴിഞ്ഞു.
അപകടമുണ്ടാക്കിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പേരുള്ള ഉടമയ്ക്ക് ബാധ്യതയില്‍ നിന്ന ഒഴിയാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. വാഹനം വിറ്റാല്‍ അത് വാങ്ങിയ ആളിന്റെ പേരിലേക്ക് മാറ്റി രജിസ്റ്റര്‍ ചെയ്യണം. ഇല്ലാത്ത പക്ഷം, നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത രജിസ്റ്ററിലെ പേരുകാരനുണ്ടാകും.
2009 ലുണ്ടായ അപകടത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!