തലസ്ഥാനത്ത് വന്‍ മിച്ചഭൂമി കുംഭകോണം: പ്രവാസി വ്യാസായി സ്വന്തമാക്കിയത് 300 കോടിയുടെ ഭൂമി

പോക്കുവരവുകള്‍ പലതും നടന്നിരിക്കുന്നത് കെ.എം. മാണി റവന്യൂ മന്ത്രിയായിരിക്കെ

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ വന്‍ മിച്ചഭൂമി കുംഭകോണം. നിയമത്തെ നോക്കുകുത്തിയാക്കി രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബി ഏക്കറു കണക്കിനു ഭൂമി അനധികൃതമായി പതിച്ചു നല്‍കി. ഭൂമികളുടെ പോക്കുവരവുകളില്‍ പലതും നടന്നിരിക്കുന്നത് കെ.എം. മാണി റവന്യൂ മന്ത്രിയായിരിക്കെ.

റീയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ ആസൂത്രിതമായി നടത്തിയ നിയമവിരുദ്ധ നീക്കങ്ങളിലൂടെയാണ് മിച്ചഭൂമിയായി മുന്‍കാലങ്ങളില്‍ കണ്ടുകെട്ടിയവ പ്രമുഖരുടെ പേരുകളിലായത്. തിരുവല്ലം വില്ലേജില്‍ 300 കോടിയിലധിം രൂപ വില വരുന്ന എട്ടേക്കറിലധികം ഭൂമി ഒരു വിവാദ പ്രവാസി വ്യവസായി സ്വന്തമാക്കിയിരിക്കുന്നത് മറ്റൊരു സംസ്ഥാനത്ത് ചട്ടവിരുദ്ധമായ രജിസ്‌ട്രേഷന്‍ നടത്തിയാണ്. മിച്ചഭൂമി ഏറ്റെടുക്കലിലെ തര്‍ക്കം നിലനില്‍ക്കേ നടന്ന ഈ ഇടപാട്, 2004 ല്‍ എല്ലാ ചട്ടങ്ങളും മറികടന്ന് പോക്കുവരവ് ചെയ്ത് നല്‍കിയത് കെ.എം. മാണി റവന്യൂ വകുപ്പ് ഭരിക്കുന്ന കാലത്താണ്. ഭൂപ്രശ്‌നത്തില്‍ ഒരു മന്ത്രിയെ രാജി വയ്പ്പിച്ചിട്ടുള്ള ഈ പ്രവാസി വ്യവസായിയുടെ കൈകളിലേക്ക് സ്ഥലം എത്തിയതിനു പിന്നാലെ ഇവിടുണ്ടായിരുന്ന അമ്പലവും കുളവും എല്ലാം അപ്രത്യക്ഷമായതായും പരിസരവാസികള്‍ പറയുന്നു.

2004ല്‍ കെ. ചന്ദ്രമോഹന്‍ ചെയര്‍മാനും അന്നത്തെ തിരുവനന്തപുരം തഹസീദാര്‍ എം.വി. രവീന്ദ്രന്‍ അംഗവുമായിരിക്കെ, തിരുവനനന്തപുരം താലൂക്ക് ലാന്റ് ബോര്‍ഡ് കൈക്കൊണ്ടിരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കങ്ങള്‍ നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍, മൂന്നാറിലെ ഭൂമി ഇടപാടുകളെ വെല്ലുന്ന നിരവധി ‘പതിച്ചു നല്‍കലുകള്‍’ തിരുവനന്തപുരത്ത് നടന്നതായിട്ടാണ് വിവരം. ഈ ഭൂമികള്‍ ഇന്ന് പല പ്രമുഖരുടെ കൈകളിലാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

1995 ല്‍ ഒരു 1.95 കോടി പ്രതിഫലമുള്ളതായി രേഖകളില്‍ വ്യക്തമാക്കുന്ന ഈ ഭൂമിയുടെ മാത്രം ഇന്നത്തെ വില 300 കോടിക്കു മുകളിലാണ്. ഇത്തരത്തില്‍ നടന്നതായി സംശയിക്കുന്ന വസ്തുക്കളുടെ രേഖകളെല്ലാം പുറത്തുവരുമ്പോള്‍ കുംഭകോണം 1000 കോടിക്കു മുകളിലെത്തുമെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!