ആറു വര്‍ഷത്തിനിടെ 7299 പേര്‍ ഇസ്ലാം മതം സ്വീകരിച്ചു, ഏറെയും പ്രണയത്തിനൊടുവില്‍

ആറു വര്‍ഷത്തിനിടെ 7299 പേര്‍ ഇസ്ലാം മതം സ്വീകരിച്ചു, ഏറെയും പ്രണയത്തിനൊടുവില്‍

തിരുവനന്തപുരം: വ്യക്തികളുടെ സ്വാധീനവും പ്രണയവും വഴി ഒട്ടേറെ പെണ്‍കുട്ടികള്‍ ഇസ്ലാം മതം സ്വീകരിക്കുന്നു. എന്നാല്‍, പെണ്‍കുട്ടികളെ മതംമാറ്റാനായി സംഘടിത രീതിയില്‍ പ്രണയക്കെണിയില്‍ പെടുത്തുന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ അന്വേഷണ രേഖ.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഇസ്ലാമിലേക്കുള്ള മതപതിവര്‍ത്തനത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് രഹസ്യ പഠനം നടത്തിയത്. 2011 മുതല്‍ 2016 വരെ 7299 പേര്‍ കേരളത്തില്‍ ഇസ്ലാംമതം സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യക്തികളുടെ സ്വാധീനവും അടുപ്പവുമാണ് ഇതിനുള്ള പ്രധാന കാരണം. മതംമാറിയവരില്‍ 60 ശതമാനവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്.
തൃശൂരിലാണ് കൂടുതല്‍ മതപരിവര്‍ത്തനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. മതംമാറിയവരില്‍ 61 ശതമാനത്തിന്റെയും കാരണം പ്രണയ ബന്ധമാണ്. ദാരിദ്ര്യം കാരണം മതം മാറിയ എട്ടു ശതമാനം പേരുമുണ്ട്. മതം മാറിയവരില്‍ 82 ശതമനാം പേര്‍ ഹിന്ദുക്കളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!