ചിന്തകള്‍ വാരി വിതറി ഒരു ചിത്രപ്രദര്‍ശനം, ‘തുരുമ്പുകള്‍ പൂക്കുന്ന ഇടവഴിയിലൂടെ’ ശ്രദ്ധേയമാകുന്നു

ചിന്തകള്‍ വാരി വിതറി ഒരു ചിത്രപ്രദര്‍ശനം, ‘തുരുമ്പുകള്‍ പൂക്കുന്ന ഇടവഴിയിലൂടെ’ ശ്രദ്ധേയമാകുന്നു

 തിരുവനന്തപുരം: മനസില്‍ ചിന്തയുടെ പൂക്കാലം വിതയ്ക്കുന്ന രണ്ടാള്‍ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച കൃഷ്ണാ ജനാര്‍ദ്ദനയുടെ ‘തുരുമ്പുകള്‍ പൂക്കുന്ന ഇടവഴിയിലൂടെ’, ഡോ. കെ.വി. ശ്രീകലയുടെ ‘പഴയവെളുപ്പാന്‍ കാലം’ എന്നിവയിലെ ചിത്രങ്ങളാണ് ആസ്വാദകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. എണ്‍പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഫൈന്‍ ആട്‌സ് അസോസിയേറ്റ് പ്രൊഫസര്‍ കൃഷ്ണ ജനാര്‍ദ്ദനയുടെ ‘തുരുമ്പുകള്‍ പൂക്കുന്ന ഇടവഴിയിലൂടെ’ എന്ന ചിത്രപ്രദര്‍ശന പരമ്പരയില്‍ നൂതന തന്ത്രങ്ങള്‍ക്കപ്പുറം യാത്രയുടെ പര്യായങ്ങളാണ്. സര്‍ക്കാര്‍ സര്‍വീസില്‍ ദന്തല്‍ സര്‍ജനായി ജോലി നോക്കുന്ന ഡോ. ശ്രീകല കെ.വി. ആത്മീയതയും കവിതയും നിറങ്ങളും ഇടകലര്‍ന്ന പ്രവാഹമായിട്ടാണ് ചിത്രകലയെ കാണുന്നത്. പ്രദര്‍ശനം അഞ്ചിന് വൈകുന്നേരം സമാപിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!