ഭിക്ഷാടന, മോഷണ മാഫിയകള്‍ ഗോവിന്ദച്ചാമിയിലുടെ ശക്തി കാട്ടുന്നു; ചരടു വലികള്‍ മുംബൈ കേന്ദ്രീകരിച്ച്

ഭിക്ഷാടന, മോഷണ മാഫിയകള്‍ ഗോവിന്ദച്ചാമിയിലുടെ ശക്തി കാട്ടുന്നു; ചരടു വലികള്‍ മുംബൈ കേന്ദ്രീകരിച്ച്

govindachammiതിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങള്‍ കേസുകളില്‍ വിചാരണ നേരിടുന്ന ഒരു സ്ഥിരം കുറ്റവാളി. എന്നിട്ടും കൊലപാതക കേസില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി സുപ്രീം കോടതിയില്‍ വരെ പോരാടാന്‍ ഗോവിന്ദചാമിക്ക് സാധിച്ചതെങ്ങനെ? അഡ്വ. ആളൂരിനെപ്പോലുള്ളവരെ ഇറക്കി പിന്നില്‍ നിന്ന് ചരടുവലിക്കുന്നത് ആര് ? എന്താണ് അവര്‍ക്ക് ഗോവിന്ദചാമിയുള്ള താല്‍പര്യം ?

സൗമ്യവധക്കേസിന്റെ തുടക്കം മുതല്‍ പലരും ചോദിച്ച, ഗോവിന്ദച്ചാമിയുടെ ഗൂഡബന്ധങ്ങളെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. എന്നാല്‍, ട്രെയിനുകളില്‍ തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങളുടെ പിന്തുണയാണ് ഗോവിന്ദച്ചാമിക്കെന്ന നിഗമനമാണ് ശക്തിപ്പെടുന്നത്. മുംബൈ കേന്ദ്രീകരിച്ചുള്ള ഈ മാഫിയയും മുംബൈയില്‍ നിന്നുതന്നെയുള്ള നിയമസഹായ കരാറും എല്ലാം വിരള്‍ ചൂണ്ടുന്നത് ഈ ദിശയിലേക്കാണ്. ട്രെയിനുകള്‍ കേന്ദ്രീകരിച്ചുള്ള കൊള്ളസംഘങ്ങളുടെ അധോലോക കേന്ദ്രം മുംബൈയിലെ പനവേലാണ്. ഈ സംഘത്തിലെ പ്രധാനികളിലൊരാളാണ് ഗോവിന്ദച്ചാമിയെന്നാണ് സൂചന.

തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ വിരുതാചലം ഐവതക്കുടി സ്വദേശിയാണ് പ്രതി ഗോവിന്ദച്ചാമി. മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. പിതാവ് കരസേനയിലായിരുന്നു. ഏക ബന്ധുവെന്ന് പോലീസ് രേഖകളിലുള്ള സഹോദരന്‍ സുബ്രഹ്മണി ഇപ്പോള്‍ സേലം ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. പിടിയിലാകുന്നവരുടെ കേസുകള്‍ക്കനുസരിച്ച് മികച്ച അഭിഭാഷകരെ എത്തിക്കാന്‍ സംഘത്തിനു സ്ഥിരം സംവിധാനമുണ്ട്.

ഗോവിന്ദച്ചാമിയെപ്പോലെ എന്തിനുപോന്നവരാണ് ഈ സംഘങ്ങളിലുള്ളതെന്നാണ് വിവരം. ദീര്‍ഘദൂര ട്രെയിനുകളുടെ ഹബ്ബായ പനവേലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ചേരികള്‍ ഇന്ന് കുറ്റവാളികളുടെ ഒളിത്താവളങ്ങളാണ്. റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭിക്ഷാടന മാഫിയയുമായും ചാമിക്ക് നല്ലബന്ധമാണെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!