ഉപേക്ഷിച്ച വാഹനങ്ങള്‍ക്കു ചുറ്റും കാട്; ഡിപ്പോകളില്‍ പാമ്പ്, ജോലി ചെയ്യണമെങ്കില്‍ പാമ്പുകള്‍ കനിയണമെന്ന് ജീവനക്കാര്‍

ഉപേക്ഷിച്ച വാഹനങ്ങള്‍ക്കു ചുറ്റും കാട്; ഡിപ്പോകളില്‍ പാമ്പ്, ജോലി ചെയ്യണമെങ്കില്‍ പാമ്പുകള്‍ കനിയണമെന്ന് ജീവനക്കാര്‍


snake ksrtc 1
തിരുവനന്തപുരം: രേഖകളില്ലെന്ന് പറഞ്ഞ് മോട്ടോ വാഹന വകുപ്പ് പിടിച്ചിട്ട വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശാപമായി മാറി. എങ്ങനയെന്നല്ലേ, വാനങ്ങള്‍ ഉടമകള്‍ വേണ്ടെന്നു വച്ചവ ആര്‍ക്കും വേണ്ടാതെ ഉപേക്ഷിച്ചിരിക്കുന്നത് കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്താണ്. തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോട്, ഈഞ്ചയ്ക്കല്‍ ഡിപ്പോകളില്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യണമെങ്കില്‍ പാമ്പുകള്‍ കനിയേണ്ട സ്ഥിതിയിലാണ് ഉദ്യോഗസ്ഥര്‍.

കഴിഞ്ഞ ദിവസം ഒരു മെക്കാനിക്കിന് പാമ്പു കടിയേറ്റതോടെ വിഷയം സജീവ ചര്‍ച്ചയാവുകയാണ്. ഉടമകള്‍ തിരിച്ചെടുക്കാത്തതു മൂലം നൂറു കണക്കിന് വാഹനങ്ങളാണ് വര്‍ഷങ്ങളായി പല സ്ഥലങ്ങളിലായി കൂട്ടിയിട്ടിയിരിക്കുന്നത്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവ വരെ ഇക്കൂട്ടത്തിലുണ്ട്. പുല്ലുകള്‍ വളര്‍ന്ന് ചെറിയ കാടുകളായി ഈ സ്ഥലങ്ങള്‍ മാറിയിട്ടുമുണ്ട്. മൂര്‍ഖനും അണലിയുമൊക്കെ ഇവിടുത്തെ രാജാക്കന്മാരായിട്ടുണ്ടാകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

[junkie-alert style=”grey”] ഈഞ്ചയ്ക്കല്‍ ഓപ്പറേറ്റിംഗ് സെന്ററിലും പാപ്പനംകോട് യൂണിറ്റിലും കാടുകയറി കിടക്കുന്ന വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് കേരള ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, ബന്ധപ്പെട്ട ആര്‍.ടി.ഒമാര്‍ എന്നിവര്‍ക്ക് യൂണിയന്‍ ജില്ലാ സെക്രട്ടറി എസ്.ജെ. പ്രദീപ് പരാതി നല്‍കി. [/junkie-alert]

snake ksrtc 2

ഇവര്‍ ജോലി സ്ഥലങ്ങളിലേക്ക് നിരന്തരമായി എത്തുന്നതാണ് കെ.എസ്.ആര്‍.ടി്.സി ജീവനക്കാതെ കുടുക്കിയിരിക്കുന്നത്. പാപ്പനംകോട് മെക്കാനിക്കല്‍ വര്‍ക്‌ഷോപ്പിലെത്തിയ മൂര്‍ഖന്റെ കടിയേറ്റ മെക്കാനിക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്, അനാവശ്യമായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പാപ്പനംകോട് യൂണിറ്റ് ഓഫീസര്‍ തിരുവനന്തപുരം ആര്‍.ടി.ഒയ്ക്ക് കത്ത് നല്‍കി. എന്നാല്‍, ഒരു നടപടിയും ഉണ്ടായില്ല. അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് ജീവനക്കാര്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!