‘സ്വന്തം തല, സ്വന്തം ചിരി’: മാനസിക പിരിമുറക്കത്തില്‍ യുവത്വം

‘സ്വന്തം തല, സ്വന്തം ചിരി’:  മാനസിക പിരിമുറക്കത്തില്‍ യുവത്വം

സ്വന്തം തല, സ്വന്തം മുഖം, സ്വന്തം ചിരി, സ്വന്തം ലുക്ക്….’സെല്‍ഫി’ക്കാലം യുവതയെ നയിക്കുന്നത് സെല്‍ഫിഷ് കാലത്തിലേക്കെന്ന് പഠനറിപ്പോര്‍ട്ട്. കുളിക്കാന്‍ പോയാലും കഴിക്കാനിരുന്നാലും ഒരു സെല്‍ഫിയെടുത്ത് നവമാധ്യമക്കൂട്ടായ്മകളില്‍ ഇട്ടുരസിക്കുന്ന പ്രവണത പഴങ്കഥയായിട്ടും കാലമേറെയായി. മൊബൈല്‍ഫോണ്‍ തെരഞ്ഞെടുക്കുന്നതിലെ പ്രധാന ആകര്‍ഷണവും സെല്‍ഫി കാമറകളാണിപ്പോള്‍. ഇന്‍സ്റ്റഗ്രം പോലുള്ള വെബ്പ്ലാറ്റ്‌ഫോമുകള്‍ രംഗത്തെത്തിയതും യുവതയുടെ ‘സെല്‍ഫി ഭ്രമം’ തിരിച്ചറിഞ്ഞാണ്.

ഇത്തരം സെല്‍ഫികള്‍ സമാനപ്രായത്തിലുള്ളവരെ മാനസികപിരിമുറുക്കത്തിലേക്ക് നയിക്കുന്നൂവെന്നാണ് ബിര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍ തെളിഞ്ഞത്. ആകാരഭംഗിയും സൗന്ദര്യവും അനാവശ്യതാരതമ്യപ്പെടുത്തലുകളും ‘സെല്‍ഫി’കള്‍ പറയാതെ പറയുന്നതാണ് യുവതയെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നതത്രേ. ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതിനും എല്ലാകാര്യത്തിലും നിഷേധാത്മക സമീപനം പുലര്‍ത്തുന്നതിനും പിന്നില്‍ ഈ ‘സെല്‍ഫി പടം പിടുത്തവും’ കാരണമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!