ശശീന്ദ്രന്‍ വീണ്ടും മന്ത്രിയെങ്കില്‍ ജയരാജന്റെ കുറവെന്ത്? ജയരാജന്റെ മാറ്റി നിര്‍ത്തല്‍ ചര്‍ച്ചാവിഷയം

ശശീന്ദ്രന്‍ വീണ്ടും മന്ത്രിയെങ്കില്‍ ജയരാജന്റെ കുറവെന്ത്? ജയരാജന്റെ മാറ്റി നിര്‍ത്തല്‍  ചര്‍ച്ചാവിഷയം

കൊച്ചി: ഫോണ്‍ കെണി വിവാദത്തില്‍ ധാര്‍മ്മികതയുടെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച ഘടകകക്ഷി നേതാവ് എ.കെ.ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുന്നു. ബന്ധുനിയമന വിവാദത്തില്‍ ഹൈക്കോടതിയില്‍ നിന്ന് മാസങ്ങള്‍ക്കു മുമ്പ് കുറ്റവിമുക്തി നേടിയ സി.പി.എമ്മിന്റെ തീപ്പൊരി നേതാവ് ഇ.പി.ജയരാജന്‍ ഇപ്പോഴും പുറത്ത്. ശശീന്ദ്രന്റെ സത്യപ്രതിജ്ഞ തീരുമാനിക്കപ്പെട്ടതോടെ, മുന്നണിയില്‍ നീതി ‘മുഖംനോക്കിയോ’ എന്നചോദ്യം ഉയരന്നു.
ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന എന്‍.സി.പി ആവശ്യത്തില്‍ അതിവേഗം അംഗീകരിച്ച് മുന്നോട്ടപോകുന്ന പിണറായി, ഇ.പി. ജയരാജനെ എന്തുകൊണ്ട് തഴയുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്. ജയരാജന്റെയും പിണറായിയുടെയും സ്വന്തം തട്ടകത്തിലെ സഖാക്കളില്‍ നിന്നുതന്നെയാണ് അമര്‍ഷം കൂടുതലായി ഉയരുന്നത്. അമര്‍ഷം ട്രോളുകളായി സോഷ്യല്‍ മീഡിയയില്‍ എത്തി തുടങ്ങിയിട്ടുമുണ്ട്. ഇതോടെ ഇ.പി. ജയരാജന്റെ മന്ത്രിസഭാ പ്രവേശനം വീണ്ടും സി.പി.എമ്മില്‍ ചര്‍ച്ചയാകുകയാണ്.
ജില്ലയിലെ നേതാക്കള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന പടലപിണക്കങ്ങളാണ് ജയരാജന്‍ വിഷയത്തില്‍ തീരുമാനം വൈകിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയരാജനെ വീണ്ടും ഉള്‍പ്പെടുത്തണമെങ്കില്‍ പകരക്കാരനായി എത്തിയ എം.എം. മണിയെയോ അല്ലെങ്കില്‍ മറ്റാരെയെങ്കിലുമോ ഒഴിവാക്കണം. അങ്ങനെയെങ്കില്‍ അത് ചെറിയതോതിലെങ്കിലുമുള്ള അഴിച്ചു പണിയിലേക്കാകും എത്തിക്കുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!