പ്രധാനമന്ത്രിയാക്കുമെന്ന് കരുതിയിരുന്നു, എന്നാല്‍ മമതാ ബാനര്‍ജിയുടെ ഇടപെടല്‍ എല്ലാം മാറ്റി മറിച്ചു

പ്രധാനമന്ത്രിയാക്കുമെന്ന് കരുതിയിരുന്നു, എന്നാല്‍ മമതാ ബാനര്‍ജിയുടെ ഇടപെടല്‍ എല്ലാം മാറ്റി മറിച്ചു

ഡല്‍ഹി: പ്രധാനമന്ത്രിയായി പരിഗണിക്കുമെന്ന് കരുതിയിരുന്നു. മന്‍മോഹന്‍ സിംഗിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി പരിഗണിക്കുന്നുവെന്ന ചിത്രമാണ് ചര്‍ച്ചയ്ക്കുശേഷം മടങ്ങുമ്പോള്‍ ഉണ്ടായത്. എന്നാല്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഇടപെടല്‍ കാര്യങ്ങള്‍ മാറ്റി മറിച്ചു…. 1996 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തെ കുറിച്ച് ദി കോയലിഷന്‍ ഇയേഴ്‌സ് എന്ന പുസ്തകത്തില്‍ മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി വിശദീകരിക്കുന്നു.

2012 ല്‍ പുതിയ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസില്‍ നടന്ന ചര്‍ച്ചകള്‍ ഓര്‍മ്മിക്കുന്ന ഭാഗത്താണ് പ്രധാനമന്ത്രിയായേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത് അദ്ദേഹം വിശദീകരിക്കുന്നത്. 96 മുതല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പുവരെയുള്ള കാര്യങ്ങളാണ് അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നത്. ശരത് പവാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നടന്ന നീക്കങ്ങളും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും പുസ്തകത്തില്‍ വിവരിക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!