ക്വട്ടേഷന്‍ നിയന്ത്രിക്കാന്‍ 244 കോള്‍, മുതല്‍ വില്‍ക്കാന്‍ 200, നേതാക്കന്‍മാര്‍ക്കും സന്ദേശം… എന്നാലും അധികാരികള്‍ പറയും ജയിലില്‍ എല്ലാം ‘ക്ലീന്‍’

ക്വട്ടേഷന്‍ നിയന്ത്രിക്കാന്‍ 244 കോള്‍, മുതല്‍ വില്‍ക്കാന്‍ 200, നേതാക്കന്‍മാര്‍ക്കും സന്ദേശം… എന്നാലും അധികാരികള്‍ പറയും ജയിലില്‍ എല്ലാം ‘ക്ലീന്‍’

കോഴിക്കോട്: ജയിലുകളില്‍ തടവു പുള്ളികള്‍ക്ക് അനധികൃത സൗകര്യങ്ങള്‍ കിട്ടുന്നുണ്ടോ ? വിവാദങ്ങളുണ്ടാകുമ്പോള്‍ മിന്നല്‍ പരിശോധനകളും തട്ടിക്കൂട്ട് അന്വേഷണങ്ങളും നടത്തി, ആരോപണങ്ങളിള്‍ നിന്ന് തടി തപ്പുന്ന അധികാരികള്‍ക്ക് വീണ്ടും രംഗത്തു വരാന്‍ സമയമായി. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊടി സുനി ക്വട്ടേഷന്‍ നിയന്ത്രിക്കാന്‍ വിളിച്ചിരിക്കുന്നത് അഞ്ഞൂരിലധികം ഫോണ്‍ കോളുകളാണെന്ന് പോലീസ്.
2017 ജൂലൈ 16ന് നല്ലളം മോഡേല്‍ സ്‌റ്റോപ്പിന് സമീപം കാര്‍ യാത്രികനെ ആക്രമിച്ച് മൂന്നു കിലോയോളം സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തിന്റെ നിയന്ത്രണവും തിരക്കഥയും ജയിലില്‍ നിന്ന് സുനിയായിരുന്നുവെന്ന വിവരമാണ് പറുത്തു വരുന്നത്. കവര്‍ച്ച നടത്തിയ കാക്ക രഞ്ജിത്തിനെ 244 തവണ ജയിലിലായിരുന്ന സുനി വിളിച്ചു. കവര്‍ച്ച മുതല്‍ വാങ്ങിയ കൊല്ലത്തെ പണമിടപാടുകാരന്‍ രാജേഷ് ഖന്നയെയും ഇരുന്നൂറോളം തവണ വിളിച്ചു. ഇതാകട്ടെ, സുനി ഉപയോഗിച്ചുവെന്ന് കണ്ടെത്തിയിരിക്കുന്ന ഫോണിലെ ഏതാനും ദിവസങ്ങളിലെ വിശദാംശങ്ങളും. ഇതിനു പുറമേ സി.പി.എമ്മിലെ ചില നേതാക്കള്‍ക്കും ഈ ഫോണില്‍ നിന്ന് കോള്‍ പോയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!