വെടിക്കെട്ട്‌: നന്ദി വാക്കുകള്‍ പീതാംബരക്കുറുപ്പിനെ തിരിഞ്ഞു കുത്തുന്നു

വെടിക്കെട്ട്‌: നന്ദി വാക്കുകള്‍ പീതാംബരക്കുറുപ്പിനെ തിരിഞ്ഞു കുത്തുന്നു

kambam 17കൊല്ലം:നന്ദി വാക്കുകള്‍ പീതാംബരക്കുറുപ്പിനെ തിരിഞ്ഞു കുത്തുന്നു… പരവൂര്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ട്‌ ആരംഭിക്കുംമുമ്പ്‌ ക്ഷേത്രം ഭാരവാഹികള്‍ നടത്തിയ അനൗണ്‍സ്‌മെന്റ്‌ കോണ്‍ഗ്രസ്‌ നേതാവ്‌ പീതാംബരക്കുറുപ്പിനെ കുടുക്കി. കലക്‌ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ടിന്‌ അനുമതി ലഭിച്ചതിനു പീതാംബരക്കുറുപ്പിന്റെ പേരു മൈക്കിലൂടെ വിളിച്ചു പറഞ്ഞു നന്ദി അര്‍പ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തായി.

‘… എല്ലാവരും മാറിക്കോ, എല്ലാവരും മാറിക്കോ. അതിനു മുന്‍പ്‌ ഒരു കാര്യം. ഈ വെടിക്കെട്ട്‌ നടത്താന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാനും കൊല്ലത്തിന്റെ മുന്‍ എം.പിയുമായ പീതാംബരക്കുറുപ്പിന്‌ പുറ്റിങ്ങല്‍ ദേവസ്വത്തിന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു…’എന്നാണ്‌ അനൗണ്‍സ്‌മെന്റ്‌.

രാഷ്ട്രീയ പിന്‍ബലത്തിലായിരുന്നു ജില്ലാഭരണകൂടത്തെ മറികടന്ന് മത്സര കമ്പക്കെട്ട് നടത്തിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മിക്ക രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരുടെയും പിന്മുണ ക്ഷേത്ര കമ്മിറ്റിക്ക് ലഭിച്ചിരുന്നുവെങ്കിലും പീതാംബരക്കുറുപ്പിന്റെ പേര് എടുത്തു പറഞ്ഞാണ് നന്ദി രേഖപ്പെടുത്തിയത്. അതിനാല്‍ തന്നെ പീതാംബരക്കുറുപ്പ് അധികാര കേന്ദ്രങ്ങളില്‍ നിന്ന് അനുമതി നേടികൊടുക്കാന്‍ മുന്നിലുണ്ടായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

റെയില്‍വേയില്‍ ജോലി നേടികൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയതുമായി ബന്ധപ്പെട്ട കേസ് ലോകായുക്തയില്‍ കുറുപ്പിനും കൂട്ടര്‍ക്കുമെതിരെ പുരോഗമിക്കുകയാണ്. ഒരു കോണ്‍ഗ്രസ് എം.എല്‍.എ അടക്കം കേസില്‍ പ്രതിപട്ടികയിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!