വെടിക്കെട്ടു ദുരന്തം: നിരവധി പേരുടെ നില ഗുരുതരം, ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം, പ്രധാനമന്ത്രി കേരളത്തിലേക്ക്

വെടിക്കെട്ടു ദുരന്തം: നിരവധി പേരുടെ നില ഗുരുതരം, ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം, പ്രധാനമന്ത്രി കേരളത്തിലേക്ക്

kollam kambam 6പരവൂര്‍: രാത്രി 12ന് തുടങ്ങിയ കമ്പത്തിന്റെ 70 ശതമാനവും കഴിഞ്ഞിരുന്നു. ആവേശം കയറി വീണ്ടും വെടിമരുന്നുകള്‍ എത്തിച്ചിരുന്നു. രാത്രി മൂന്നോടെ അപ്രതീക്ഷിതമായി കമ്പം വന്‍ദുരന്തത്തിലേക്ക് വഴി മാറി.

കത്തിക്കാരെ അവശേഷിച്ചിരുന്ന വെടി മരുന്നുകള്‍ സൂക്ഷിച്ചിരുന്ന കമ്പപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. മത്സര കമ്പkollam kambam 4ത്തിനു പേരുകേട്ട അമ്പലമാണ് പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രം. ഒമ്പത ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇവിടത്തെ മത്സരക്കമ്പത്തിനെതിരെ പരിസരവാസികള്‍ തന്നെ രംഗത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ ഭരണകൂടം അടക്കം ഇക്കുറി അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രത്യേക സമ്മര്‍ദ്ദം കമ്പം നടത്താന്‍ സഹായകരമായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ക്ഷേത്രത്തിന് തെക്കു ഭാഗത്താണ് കമ്പപ്പുര. ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തും കമ്പപ്പുരയോട് ചേര്‍ന്ന് നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണ രേഖ ലംഘിച്ച് നിരവധിപ്പേര്‍ മുന്നോട്ടു വന്നിരുന്നതായും സൂചനയുണ്ട്. കോണ്‍ക്രീറ്റ് തൂണില്‍ ഓട് മേഞ്ഞ കെട്ടിടം. ശക്തമായ സ്‌ഫോടനത്തില്‍ കോണ്‍ക്രീറ്റും ഓടു ശരീരത്തില്‍ തറച്ചുകയറിയാണ് പലര്‍ക്കും പരുക്ക്. ക്ഷേത്രത്തിന്റെ ഉപദേവാലയങ്ങളുടെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്.

ലൈസന്‍സി വെടിക്കെട്ട് നടത്തി പിന്‍വാങ്ങിയശേഷം മറ്റൊരാള്‍ കമ്പക്കെട്ടിന് തീകൊളുത്തുമ്പോഴാണ് ദുരന്തം സംഭവിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. ദൂരപരിധിയോ മറ്റ് സുരക്ഷാ മാനദണ്ഡങ്ങളോ ഒരുതരത്തിലും പാലിച്ചിരുന്നില്ലത്രേ.

രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമായി…

പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയിലേക്ക് വീണതാണ് അപകടത്തിലേക്ക് വഴിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വന്‍തോതില്‍ സ്‌ഫോടക വസ്തു ഇവിടെയുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. വന്‍ കോണ്‍ക്രീറ്റ് കെട്ടിടംവരെ തകര്‍ന്ന് നിരവധി പേര്‍ അതിനടയില്‍ കുടുങ്ങി. ഒരാളെ രക്ഷിക്കുമ്പോള്‍ അപകടത്തില്‍പ്പെട്ട കൂടുതല്‍ പേരുടെ ദുരന്തകാഴ്ചകളും ദയനീയ രോധനങ്ങളും.

തുടക്കത്തില്‍ വാഹനങ്ങളുടെ കുറവ് നേരിട്ടതും ഗതാഗതക്കുരുക്ക് ഉണ്ടായതും രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു. രാവിലെ ഏഴു മണിയോടെയാണ് രക്ഷാ പ്രവര്‍ത്തനത്തിന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയായത്. സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ തുടരുന്നു. സ്‌ഫോടക വസ്തുക്കള്‍ അവശേഷിkollam kamban 7ക്കുന്നുണ്ടോയെന്നും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ പറമ്പിലുണ്ടോയെന്നും പരിശോധിക്കുന്നു.

ഉറ്റവരെ തിരിച്ചറിയുക ദുഷ്‌കരം….

ദുരന്തവാര്‍ത്ത പുറത്തുവന്നതോടെ വീട്ടിലില്ലാതിരുന്നവരെ ഉറ്റവരെ തേടി ബന്ധുക്കള്‍ നെട്ടോട്ടത്തിലാണ്. ആശുപത്രികളിലുള്ള മൃതദേഹങ്ങളാകട്ടെ, തിരിച്ചറിയാനാകാത്ത സ്ഥിതിയിലും. വിവിധ ആശുപത്രികളിലായാണ് പരിക്കേറ്റവരെ എത്തിച്ചത്. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പരവൂര്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

വെടിക്കെട്ട് നടത്തിയത് സുരേന്ദ്രനും മക്കളും

വെടിക്കെട്ടുമായി ബന്ധപ്പെട്ട് പരവൂര്‍ പോലീസ് കേസ് രkollam kambam 9ജിസ്റ്റര്‍ ചെയ്തു. സംഘാടകരെയും കരാറുകാരെയും പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴക്കൂട്ടം സ്വദേശി സുരേന്ദ്രനാണ് വെടിക്കെട്ട് നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ രണ്ടു മക്കളും ഒപ്പമുണ്ടായിരുന്നു.

വെടിക്കെട്ടില്‍ ഗുരുതരമായി പരുക്കേറ്റ ഇയാള തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിച്ചു.  മക്കള്‍ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണെന്ന് വിവരമുണ്ട്.

കേന്ദ്ര സഹായം തേടി, രോഗികളെ

എത്തിക്കാന്‍ ഹെലികോപ്ടര്‍…

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആശയവിനിമയം നടത്തി. രോഗികളെ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ഹെലികോപ്ടര്‍ സഹായം അടക്കം കേന്ദ്രം വാഗ്ദാനം ചെയ്തു. വ്യോമസേനയുടെ അടക്കം സഹായം ലഭ്യമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ കേരളത്തിലെത്തും. ഇതിനു മുന്നോടിയായി ആരോഗ്യ മന്ത്രി കേരളത്തിലേക്ക് തിരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!